25 April, 2020
കുക്കുമ്പർ റൊട്ടി തയ്യാറാക്കുന്ന വിധം

ചേരുവകകൾ;-
1 1/2 കപ്പ് ചിരവിയത് വെള്ളരി
3/4 കപ്പ് തേങ്ങാപ്പൊടി
1 കപ്പ് റവ
1 കൈപിടി അരിഞ്ഞ മല്ലിയില
3 അരിഞ്ഞ പച്ച മുളക്
ശുദ്ധീകരിച്ച എണ്ണ ആവശ്യത്തിന്
ഉപ്പ്ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;-
കുക്കുമ്പർ അരിഞ്ഞെടുക്കുകഒരു പാത്രത്തിൽ കുക്കുമ്പർ ചെറുതായി അരിഞ്ഞെടുത്ത്, തേങ്ങ, മല്ലിയില, അരിഞ്ഞ പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് എല്ലാ ചേരുവകളും നന്നായി ഇളക്കുക.
റവ ചേർത്ത് കുഴച്ചെടുക്കുക ഈ മിശ്രിതത്തിലേക്ക് റവ കൂടിചേർത്ത് എല്ലാ ചേരുവകളും കൈകൾ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കുക.
റൊട്ടിയുടെ ആകൃതിയിൽ പരത്തുക ഒരു തവയിൽ കുറച്ച് എണ്ണ തേച്ചുപിടിപ്പിച്ച ശേഷം കുഴച്ചു വച്ചിരിക്കുന്ന മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉണ്ടാക്കിയെടുത്ത് ഒരു റൊട്ടിയുടെ ആകൃതിയിൽ പരത്തിയെടുക്കുക.
ഇരുവശവും പാകം ചെയ്ത ശേഷം ചൂടോടെ വിളമ്പാംഇടത്തരം തീയിൽ പാൻ ചൂടാക്കി 3-4 മിനിറ്റ് നേരം ഇരുവശവും റൊട്ടി പാകം ചെയ്തെടുക്കുക. രുചിയാർന്ന ഏതെങ്കിലും ചട്നി, സാമ്പാർ എന്നിവയോടൊപ്പം ചൂടോടെ വിളമ്പുക.