"> റവ ഫിംഗർ തയ്യാറാക്കാം | Malayali Kitchen
HomeFood Talk റവ ഫിംഗർ തയ്യാറാക്കാം

റവ ഫിംഗർ തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

3 medium ഉരുളക്കിഴങ്ങ്

1 കപ്പ് സൂചിമാവ്

3 കപ്പ് ശുദ്ധീകരിച്ച എണ്ണ

2 കപ്പ് വെള്ളം

1 കൈപിടി കറിവേപ്പില

1/2 കപ്പ് അരിഞ്ഞ മല്ലിയില

4 അരിഞ്ഞ പച്ച മുളക്

1 medium ചതുരത്തിൽ അരിഞ്ഞ ഉള്ളി

ഉപ്പ്ആവശ്യത്തിന്

തയാറാക്കുന്ന വിധം;-

വെള്ളം ഉപ്പ് ചേർത്ത് തിളപ്പിക്കുക അടി കട്ടിയുള്ള ഒരു ചീനചട്ടിയിൽ 2 കപ്പ് വെള്ളവും ഉപ്പും ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക.

എണ്ണ ചൂടാക്കുക ചട്ടിയിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക.

റവ ചേർക്കുക തുടർച്ചയായി ഇളക്കി കൊടുത്ത് കൊണ്ട് ചട്ടിയിലേക്ക് റവ ചേർക്കുക. റവ കട്ടിയാകാതെ ഇരിക്കാൻ നന്നായി ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കുക.

പാകമായ റവ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക 5 മിനിറ്റ് ഇത് വേവിക്കുക. തുടർന്ന് സ്റ്റവ് ഓഫ് ചെയ്ത് ഈ ചേരുവകൾ ഒരു പാത്രത്തിലേക്ക് മാറ്റുക.

ഉരുളക്കിഴങ്ങും ബാക്കി ചേരുവകളും ചേർക്കാം ഒരു പാത്രത്തിൽ വേവിച്ച ഉരുളക്കിഴങ്ങ്, അരിഞ്ഞ പച്ചമുളക്, മല്ലിപൊടി ഇവ ചേർത്ത്‌ നന്നായി കുഴച്ചു പേസ്റ്റ് രൂപത്തിലാക്കുക. ഇനി ആവശ്യത്തിന് കറിവേപ്പില ചേർക്കുക.

ചേരുവകളെല്ലാം നന്നായി യോജിപ്പിക്കുക മിശ്രിതത്തിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർക്കുക. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന എല്ലാ ചേരുവകളും കൂടി നന്നായി മിക്സ് ചെയ്യുക. മിശ്രിതം ഫിംഗർ രൂപത്തിൽ പരത്തിയെടുക്കുകകയ്യ് വെള്ളയിൽ അല്പം എണ്ണ തടവി ചെറിയ അളവിൽ ഈ മിശ്രിതം എടുത്തു നീളത്തിൽ ഫിംഗർ പോലെ ആക്കിയെടുക്കുക.നിങ്ങൾക്ക് ഇഷ്ടമുള്ള ആകൃതി തെരഞ്ഞെടുക്കാവുന്നതാണ്.

റവ ഫിംഗർ എണ്ണയിലിട്ട് വറത്തെടുക്കാം ഒരു പാനിൽ എണ്ണ ചേർത്ത് ചൂടാക്കുക.എണ്ണ ചൂടായ ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന റവ ഫിംഗർ എണ്ണയിൽ ഇട്ടു ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ ഫ്രൈ ചെയ്യുക. രുചികരമായ റവ ഫിംഗർ റെഡി റവ ഫിംഗർ റെഡി !

Leave a Reply

Your email address will not be published. Required fields are marked *