25 April, 2020
ശർക്കര പായസം തയാറാക്കാം

ചേരുവകകൾ;-
1/4 കപ്പ് പൊടിയാക്കിയ ശർക്കര
4 കപ്പ് പാൽ
2 ടേബിൾസ്പൂൺ രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവെച്ച അരി
1 ടീസ്പൂൺ നെയ്യ്
കശുവണ്ടിആവശ്യത്തിന്
ഉണക്കമുന്തിരിആവശ്യത്തിന്
പൊടിയാക്കിയ ഏലയ്ക്കആവശ്യത്തിന്
തയാറാക്കുന്ന വിധം;-
പാൽ തിളപ്പിച്ചെടുക്കുക ഒരു നോൺസ്റ്റിക്ക് പാനിൽ അല്പം വെള്ളം ചേർത്ത് പാൽ ഒഴിച്ച് ചേർത്ത് തിളപ്പിക്കുക. പാൽ നന്നായി തിളച്ചു കഴിഞ്ഞ് രണ്ട് മിനിറ്റിനു ശേഷം കുതിർത്ത അരി ഇതിലേക്ക് ചേർക്കുക.
ഏലയ്ക്ക പൊടി ചേർക്കാം എലയ്ക്കാ പൊടി ചേർത്ത് അരി മൃദുവാകുന്നതുവരെ നന്നായി പാകം ചെയ്യണം. ശേഷം ഗ്യാസ് ഓഫ് ചെയ്ത് ചട്ടിയിലെ ചേരുവകളെല്ലാം തനിയെ തണുക്കാൻ അനുവദിക്കുക.
കശുവണ്ടിയും ഉണക്കമുന്തിരിയും ചേർക്കുക ചേരുവകൾ തണുത്തു കഴിയുമ്പോൾ, കശുവണ്ടി, ഉണക്കമുന്തിരി എന്നിവയുടെ അളവിന്റെ പകുതി ചേർത്ത് കൊടുക്കുക
കുറച്ച് കശുവണ്ടിയും ഉണക്കമുന്തിരിയും നെയ്യിൽ വറുത്തെടുക്കുക മറ്റൊരു ചട്ടിയിൽ നെയ്യ് ഒഴിച്ചു ചൂടാക്കി ഉണക്കമുന്തിരി, കശുവണ്ടി എന്നിവ ചേർത്ത് രണ്ട് മിനിറ്റ് നേരം വഴറ്റുക. ഇപ്പോൾ, അതേ ചട്ടിയിൽ, ശർക്കരയും അല്പം വെള്ളവും ചേർക്കുക. ശർക്കര ഉരുകുന്നത് വരെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക.
ചേരുവകൾ എല്ലാം നന്നായി മിക്സ് ചെയ്യാം വീണ്ടും ഗ്യാസ് ഓഫ് ചെയ്ത് ഈ മിശ്രിതം തനിയെ തണുക്കാൻ അനുവദിക്കുക. രണ്ടും പാത്രത്തിലെ ചേരുവകളും നന്നായി തണുത്തു കഴിയുമ്പോൾ രണ്ടും കൂടി മിക്സ് ചെയ്തു ഇളക്കുക.
ഉണക്ക പഴങ്ങൾ ചേർത്ത് അലങ്കരിക്കാം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഉണക്കിയ പഴങ്ങൾ ചേർത്ത് അലങ്കരിക്കുക. തണുത്ത ശേഷം മാത്രമാണ് പാലും ശർക്കരപ്പാനിയും തമ്മിൽ മിക്സ് ചെയ്യുന്നത് എന്ന് ഉറപ്പാക്കുക. ഇത് പാൽ കട്ടിയാകാതിരിക്കാൻ സഹായിക്കുന്നു. കൂടുതൽ രുചിക്കായി ഓർഗാനിക് ആയ ശർക്കര തന്നെ ഉപയോഗിക്കാം.