"> മധുരനിവേദ്യം ധനിയ പഞ്ജിരി തയ്യാറാക്കാം | Malayali Kitchen
HomeFood Talk മധുരനിവേദ്യം ധനിയ പഞ്ജിരി തയ്യാറാക്കാം

മധുരനിവേദ്യം ധനിയ പഞ്ജിരി തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

1/3 കപ്പ് മല്ലിപ്പൊടി

1/2 കപ്പ് താമര വിത്ത്

1 ടേബിൾസ്പൂൺ മൂങ്ങാപ്പേഴ്

1 ടേബിൾസ്പൂൺ പൊടിയാക്കിയ ഏലയ്ക്ക

2 3/4 ടേബിൾസ്പൂൺ പഞ്ചസാരപൊടി

2 3/4 ടേബിൾസ്പൂൺ കശുവണ്ടി

1/2 കപ്പ് തേങ്ങാപ്പൊടി

3/4 ടേബിൾസ്പൂൺ നെയ്യ്

തയാറാക്കുന്ന വിധം;-

അല്പം നെയ്യിൽ താമര വിത്തുകൾ വറുത്തെടുക്കുകഒരു പാനിലേക്ക് നെയ്യ് ചേർക്കുക.അതിലേക്ക് താമര വിത്തുകൾ ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക. വറുത്ത ശേഷം അതിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അടുത്തതായി, അതേ പാനിൽ തേങ്ങാപ്പൊടി ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ ഇളക്കുക.

കശുവണ്ടി, ബദാം, എന്നിവയും വറത്തെടുക്കാംഅതേ പാനിൽ കശുവണ്ടി, ബദാം, സൂര്യകാന്തി വിത്തുകൾ എന്നിവ ചെറു തീയിൽ ക്രിസ്പിയാകുന്നതുവരെ വറുക്കുക.

നെയ്യ് ചേർത്ത് മല്ലിപ്പൊടിയും ചൂടാക്കുകചെറു തീയിൽ 2 സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് ധാനിയ പൊടി/ മല്ലിപ്പൊടി ചേർത്ത് ഒരു മിനിറ്റ് ചൂടാക്കി വേഗത്തിൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

വറുത്തെടുത്തവ ചൂടാക്കിയ മല്ലിപ്പൊടിയുമായി യോജിപ്പിക്കുകതീ ഓഫ് ചെയ്തശേഷം വറുത്ത എല്ലാ ചേരുവകളും ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക.അതിലേക്ക് കശുവണ്ടി, ഏലയ്ക്കാപ്പൊടി, മഖാന/ താമര വിത്തുകൾ എന്നിവയെല്ലാം ചേർത്ത് നന്നായി യോജിപ്പിക്കുക.പുതുതായി തയ്യാറാക്കിയ ധനിയ പഞ്ജിരി ഒരു ബൗളിലേക്ക് പകർത്തി തണുക്കാൻ വയ്ക്കുക.ഈ മധുര പലഹാരത്തെ ഉടൻ കഴിക്കുകയോ വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുകയോ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *