27 April, 2020
ബാദുഷാ തയറാകാം

ചേരുവകകൾ;-
2 കപ്പ് മൈദ
ചീന്തിയ ബദാംആവശ്യത്തിന്
2 കപ്പ് പഞ്ചസാര
1/4 കപ്പ് നെയ്യ്
1/4 കപ്പ് വെള്ളം
1/4 കപ്പ് തൈര്
1 ഡാഷ് സോഡ
1 ഡാഷ് പൊടിയാക്കിയ ഏലയ്ക്ക
ശുദ്ധീകരിച്ച എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;-
മൈദ, തൈര്, നെയ്യ് എന്നിവ നന്നായി യോജിപ്പിക്കുകഒരു പാത്രത്തിൽ 1/4 കപ്പ് വെള്ളം ഒഴിക്കുക. ഇതിലേക്ക് നെയ്യ് ഉരുക്കി ചേർക്കാം, കുറച്ച് സോഡ കൂടി ഇതിലേക്ക് ഒഴിച്ച് ചേർത്ത് എല്ലാംകൂടി നന്നായി ഇളക്കുക. അടുത്തതായി ഇതിലേക്ക് കുറച്ച് മൈദ ചേർത്തു കൊടുക്കുക. തൈര് ചേർത്ത ശേഷം വീണ്ടും നന്നായി മിക്സ് ചെയ്യാം. ബാക്കിയുള്ള മൈദ കൂടി ച്ചേർത്ത് എറ്റവും നന്നായി കുഴച്ചെടുത്ത് 20 മിനിറ്റോളം മാറ്റി വയ്ക്കുക.
പഞ്ചസാര സിറപ്പ് തയ്യാറാക്കുക മറ്റൊരു പാത്രത്തിൽ അരകപ്പ് വെള്ളമെടുത്ത് ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് സിറപ്പായി മാറുന്നതുവരെ തിളപ്പിക്കുക
മാവ് വടയുടെ രൂപത്തിലാക്കിയെടുക്കുക വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ മാവ് രൂപപ്പെടുത്തുക. മാവ് ചെറിയ ഉരുളകളാക്കി മാറ്റി വടയുടെ രൂപത്തിലാക്കി മധ്യഭാഗത്ത് ചെറിയ തുള ഉണ്ടാക്കുക.
ബാദുഷ എണ്ണയിൽ പാകം ചെയ്തെടുക്കുക ഒരു ഒരു ചട്ടയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ തിളച്ച ശേഷം ഗ്യാസ് സ്റ്റൗ ഓഫ് ചെയ്യാം. അതിനുശേഷം ഇതിലേക്ക് ചെറിയ ഉരുളകളാക്കി വച്ചിരിക്കുന്ന ബാദുഷ ചേർത്തു കൊടുക്കുക. എണ്ണകൾ നന്നായി വലിച്ചെടുത്ത് പാകമാകാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് ബാദുഷയുടെ ഉൾഭാഗം നന്നായി പാകമാകാൻ സഹായിക്കുന്നു. അതിനുശേഷം സ്റ്റൗ ഓൺ ചെയ്ത് 15 മിനിറ്റ് നേരം ചെറിയ തീയിൽ പാകം ചെയ്യുക.
പഞ്ചസാര ലായനിയിൽ ബാദുഷ മുക്കിവച്ച ശേഷം കഴിക്കാം തയ്യാറാക്കി വച്ചിരിക്കുന്ന പഞ്ചസാര ലായനിയിൽ അരമണിക്കൂറോളം ബാദുഷ മുക്കിവച്ച ശേഷം ഒരു മധുര പലഹാരമായി വിളമ്പുക.