27 April, 2020
പനീർ ഖീർ തയ്യാറാക്കാം

ചേരുവകകൾ;-
1 ലിറ്റര്‍ പാൽ
1 കപ്പ് പനീർ
1 ടേബിൾസ്പൂൺ അരിമാവ്
1 ഡാഷ് പൊടിയാക്കിയ ഏലയ്ക്ക
1/4 കപ്പ് പഞ്ചസാരപൊടി
5 ഡാഷ് കുങ്കുമം
6 കഷ്ണം ചീന്തിയ ബദാം
6 കഷ്ണം ചീന്തിയ പിസ്താ
തയാറാക്കുന്ന വിധം;-
ഒരു പാനിൽ പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക.ഇതിലേക്ക് അരിപ്പൊടി ചേർത്ത് പാൽ കുറുകുന്നതുവരെ അല്ലെങ്കിൽ 8 -10 മിനിറ്റ് ഇളക്കുക.
പാലിലേക്ക് ഉണങ്ങിയ പഴങ്ങൾ, ഏലയ്ക്കാപ്പൊടി, കുങ്കുമ നാരുകൾ എന്നിവ ചേർത്ത് ഇളക്കുക. ഏതാനും മിനിറ്റുകൾക്ക് ശേഷം, പഞ്ചസാര കൂടെ ചേർത്തു മിശ്രിതം കട്ടിയാകുന്നതുവരെ തിളപ്പിക്കുക.
തീ കുറച്ച ശേഷം നുറുക്കിയ പനീർ ചേർത്ത് 2 -3 മിനിറ്റ് നന്നായി ഇളക്കുക.
ഖീർ ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ചൂടോട് കൂടിയോ തണുത്തതിനു ശേഷമോ വിളമ്പാവുന്നതാണ്. വിളമ്പുമ്പോൾ കേസർ, ബദാം എന്നിവ ഇട്ട് അലങ്കരിക്കാൻ മറക്കരുത്.