"> ബൺ പൊറോട്ട തയ്യാറാക്കിയാലോ | Malayali Kitchen
HomeFood Talk ബൺ പൊറോട്ട തയ്യാറാക്കിയാലോ

ബൺ പൊറോട്ട തയ്യാറാക്കിയാലോ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

മൈദ – 2 കപ്പ്

ഉപ്പ് – പാകത്തിന്

പഞ്ചസാര – 1 ടീസ്പൂൺ

നെയ്യ് ഉരുകിയത് / ഓയിൽ – 1 ടീസ്പൂൺ

മുട്ട – ഒന്ന്( Optional)

പാൽ ചെറു ചൂടിൽ – ചപ്പാത്തി പരുവത്തിൽ കുഴക്കാൻ

തയ്യാറാക്കുന്ന വിധം;-

മൈദമാവിൽ ഉപ്പ് , പഞ്ചസാര, നെയ്യ് , മുട്ട എന്നിവ ചേർത്ത് ചെറു ചൂടുള്ള പാൽ ഒഴിച്ച് മാവ് നല്ല സോഫ്റ്റ് ആകുന്നതുവരെ കുഴച്ചെടുക്കുക. ചപ്പാത്തി പരുവത്തിൽ കുഴച്ച് മയത്തിൽ നല്ല പോലെ ഉരുട്ടിയെടുക്കുക. ഉരുട്ടിയ മാവ് എണ്ണ കൊണ്ട് തടവി ആ മാവ് രണ്ടു മണിക്കൂർ മൂടി വെക്കുക. നല്ല മയം ലഭിക്കാനാണ് അടച്ചു സൂക്ഷിക്കേണ്ടത്. രണ്ടു മണിക്കൂറിന് ശേഷമെടുത്ത് ചപ്പാത്തിക്കുള്ള ഉരുളകളേക്കാൾ അൽപ്പം വലിപ്പത്തിലെടുത്ത് നന്നായി ചപ്പാത്തിക്കോലിനാൽ പരത്തി സോഫ്റ്റ് ലെയർ ആക്കുക. ഇടയ്ക്ക് എണ്ണ തടവി കൊടുക്കാവുന്നതാണ്. സാധാരണ ചപ്പാത്തിപോലെ വീശിയടിക്കേണ്ട കാര്യമില്ല. ഉരുളയെടുത്ത് പരമാവധി കനം കുറച്ച് നീളത്തിൽ പരത്തിയെടുക്കുക. സാധാരണ പൊറോട്ട റോൾ ചെയ്യുന്ന പോലെ റോൾ ചെയ്തെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി മീഡിയം ഫ്ലെയിമിൽ ബൺ പൊറോട്ട ചുട്ടെടാക്കാം. ഉൾഭാഗം നന്നായി വെന്തു കിട്ടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. തിരിച്ചു മറിച്ചും ഇട്ട് ക്രിസ്പി്യായി ചുട്ടെടുക്കാം…!

Leave a Reply

Your email address will not be published. Required fields are marked *