29 April, 2020
ചക്ക തോരൻ തയാറാക്കാം

ചേരുവകകൾ;-
വെളിച്ചെണ്ണ- 2 സ്പൂണ്‍
കടുക് – 1 സ്പൂണ്‍
പച്ചമുളക് – 5 എണ്ണം
വറ്റല്‍ മുളക് – 4-5 എണ്ണം
കറിവേപ്പില
ഉഴുന്നുപരിപ്പ് -1 സ്പൂണ്‍
തേങ്ങ – 1.5 കപ്പ് (മിക്സിയില്‍ ഇട്ടു ഒന്നു ചതച്ചു എടുക്കുക, അപ്പോള്‍ ഒരുപോലെ മൂത്തു കിട്ടും)
തയ്യാറാക്കുന്ന വിധം;-
വെളിച്ചെണ്ണ ഒഴിച്ചു ചൂടായാല്‍ കടുക് ഇടുക, കടുകു പൊട്ടി കഴിയുമ്പോഴേക്കും ഉഴുന്നുപരിപ്പു, പച്ചമുളക്,കറിവേപ്പില, വറ്റല്‍ മുളക് എന്നിവ ചേര്‍ത്ത് അതിലേക്കു തേങ്ങയും ചേർത്ത് നല്ല സ്വര്‍ണ്ണനിറമാകുന്നതു വരെ മൂപ്പിച്ചു, വേവിച്ചു ചതച്ചു വെച്ചിരിക്കുന്ന ചക്കയും ചേര്‍ത്തു ഉലര്‍ത്തി എടുക്കുക.