29 April, 2020
കപ്പ പുഴുങ്ങിയത് തയാറാക്കാം

ചേരുവകകൾ;-
കപ്പ – ഒരു കിലോ
തേങ്ങ ചിരകിയത് – ഒരു കപ്പ്
മഞ്ഞൾപ്പൊടി – 4 ടീസ്പൂൺ
കറിവേപ്പില – 4 തണ്ട്
തയ്യാറാക്കുന്ന വിധം;-
കപ്പ ചെറുതായി നുറുക്കി ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിലേക്കു കപ്പ ഇടുക. കപ്പ മുങ്ങിക്കിടക്കുംവിധത്തിൽ വെള്ളം ഒഴിക്കുക. അടുപ്പിൽ വച്ചു തിളപ്പിച്ചു ഊറ്റുക. കയ്പുള്ള കപ്പ ആണെങ്കിൽ രണ്ടുപ്രാവശ്യം തിളപ്പിച്ചു ഊറ്റുക. വെന്ത കപ്പ വെള്ളം ഊറ്റിക്കളഞ്ഞു അടുപ്പിൽ വക്കുക. ഒതുക്കിയ തേങ്ങ ആവശ്യത്തിന് ഉപ്പു ചേർത്ത് അടുപ്പിൽ ഇരിക്കുന്ന കപ്പയിൽ ഇട്ടു മൂടിവയ്ക്കുക.3 മിനുട്ട് കഴിഞ്ഞു അടുപ്പിൽനിന്നും എടുത്ത് ചൂടോടുകൂടി നന്നായി ഇളക്കുക. കപ്പ പുഴുക്ക് റെഡി..!