29 April, 2020
അയല വറുത്തത്

ചേരുവകകൾ;-
അയല വൃത്തിയാക്കി കഴുകി വരഞ്ഞു വെയ്ക്കുക.- 8 എണ്ണം
ഇഞ്ചി – 1 മീഡിയം കഷണം
വെളുത്തുള്ളി – 5-6 അല്ലി
ചെറിയ ഉള്ളി – 4-5 എണ്ണം (ചിലർ ഉള്ളി ചേർക്കാറില്ല)
ചുവന്ന മുളക് പൊടി – 2 tbsp (അവരവരുടെ പാകത്തിനനുസ്സരിച്ചു ചേര്‍ക്കാം )
മഞ്ഞൾ പൊടി – 3/4 tsp
കുരുമുളക് പൊടി – 1 tsp
ചെറുനാരങ്ങാ നീര് – 2 നാരങ്ങായുടെ
ഉപ്പു – പാകത്തിന്
എണ്ണ – മീൻ വറുക്കാൻ ആവശ്യത്തിനു
തയാറാക്കുന്ന വിധം;-
ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ നല്ലതുപോലെ ചതച്ചു മുളകു മഞ്ഞൾ കുരുമുളക് പൊടികളും ഉപ്പും നാരങ്ങാ നീരും ചേർത്ത് കുഴയ്ക്കുക. അരപ്പ് മീനില്‍ തേയ്ക്കാൻ പാകത്തിനാവണം .നാരങ്ങാ നീര് ചേര്‍ക്കുന്നത് നല്ലതാണ്, ഒരു പ്രത്യേക സ്വാദും കിട്ടും, വറുക്കുമ്പോൾ അധികം ഉളുമ്പ് മണം ഉണ്ടാകേയുമില്ല.
ഈ അരപ്പ് വരഞ്ഞു വെച്ചിരിക്കുന്ന മീനിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
ഒരു മണിക്കൂറോളം ഇങ്ങനെ വെച്ചിട്ട് ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുക. ചൂടുള്ള ദിവസ്സങ്ങളിൽ അരപ്പ് തേച്ച മീൻ ഒരു പാത്രത്തിൽ മൂടി വെച്ച് ഫ്രിഡ്ജിൽ വെയ്ക്കുന്നതു നല്ലതാണ്. മീൻ തിരിച്ചിട്ടു രണ്ടു വശവും നല്ലത് പോലെ വറുക്കുക…