"> ഇഡ്ഡലി കൊണ്ട് തോരന്‍ | Malayali Kitchen
HomeFood Talk ഇഡ്ഡലി കൊണ്ട് തോരന്‍

ഇഡ്ഡലി കൊണ്ട് തോരന്‍

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഇഡ്ഡലി – 7 എണ്ണം

ഓയില്‍ – രണ്ടു ടേബിള്‍ സ്പൂണ്‍

കറി വേപ്പില – ഒരു തണ്ട്

നാരങ്ങ നീര് – അര സ്പൂണ്‍

പച്ച മുളക് – 3

സവാള – 2

മഞ്ഞള്‍ പൊടി – അര ടി സ്പൂണ്‍

തേങ്ങ ചിരവിയത് – ഒരു കപ്പ്‌

മല്ലിയില, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചെറുതായി അരിഞ്ഞ പച്ചമുളക് , കൊത്തിയരിഞ്ഞ സവാള ,കറി വേപ്പില ,മഞ്ഞള്‍ പൊടി ഇവ വഴറ്റി എടുക്കുക .

ഇതിലേക്ക് കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക. ഇതില്‍ ഉപ്പും പഞ്ചസാരയും നാരങ്ങനീരും നന്നായി യോജിപ്പിക്കുക .പൊടിച്ചെടുത്ത ഇഡ്ഡലി ഇട്ടു നന്നായി 5 മിനിട്ട് വഴറ്റുക. തീയണയ്ക്കുക. മല്ലിയില അരിഞ്ഞതും തേങ്ങയും ചേര്‍ത്ത് ഇളക്കി കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *