30 April, 2020
അടമാങ്ങാ അച്ചാർ

ചേരുവകകൾ;-
മാങ്ങ ഉണക്കിയത് -ഒരു കപ്പ് ( മാങ്ങ ചെറുതായി അരിഞ്ഞു ഉപ്പും കൂട്ടി വെയിലത്തുവച്ച് ഉണക്കിയെടുക്കുക. ഇത് ഒരു ഭരണിയിൽ അല്ലെങ്കിൽ കുപ്പിയിലടച്ചു സൂക്ഷിച്ചുവയ്ക്കാം )
വെള്ളം -ഒന്നര കപ്പ്
മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ മഞ്ഞൾപൊടി -അര ടീസ്പൂൺ
കായം പൗഡർ- അര ടീസ്പൂൺ
ഉലുവപ്പൊടി -അര ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
ഉണക്കമുളക് -മൂന്ന്
വെളുത്തുള്ളി -അഞ്ച് അല്ലി
ഇഞ്ചി ഒരു കഷണം -ചെറുതായി അരിഞ്ഞത്
പച്ചമുളക് അരിഞ്ഞത് -അഞ്ചു
കറിവേപ്പില -രണ്ട് തണ്ട്
നല്ലെണ്ണ -3 ടേബിൾ സ്പൂൺ
വിനഗർ -ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം;-
ആദ്യം തന്നെ മാങ്ങ ഒന്ന് കഴുകി വെള്ളം കളഞ്ഞ് അതിനുശേഷം ഇത് ഒന്നരക്കപ്പ് വെള്ളത്തിൽ പത്ത് പതിനഞ്ച് മിനിറ്റ് കുതിർത്തുവയ്ക്കുക.
15 മിനിറ്റിനുശേഷം ഒരു പാൻ സ്റ്റൗവിൽ വച്ച് ചൂടായാൽ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ ഒഴിച്ച് തയ്യാറാക്കിവെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചുവന്നമുളകും പച്ചമുളകും കറിവേപ്പിലയും ചേർത്ത് പച്ചമണം മാറുന്നവരെ വഴറ്റുക
ഫ്ലെയിം നല്ലപോലെ കുറച്ചതിനു ശേഷം ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും ഉലുവ പൊടിയും കായം പൊടിയും കൂടി ചേർത്ത് കരിയാതെ ഒരു മിനിറ്റ് റോസ്റ്റ് ചെയ്യുക.
ഇനി ഇതിലേക്ക് വെള്ളത്തിൽ കുതിരാൻ ഇട്ടു വച്ചിരിക്കുന്ന മാങ്ങയും വെള്ളവും ഒരുമിച്ച് ഇട്ട് മീഡിയം ഫ്ളേയിമിൽ തിളപ്പിച്ച് വറ്റിച്ചെടുക്കുക. ചൂടാറാൻ വെക്കുക.
മറ്റൊരു പാത്രത്തിൽ ആദ്യം വിനഗർ തിളപ്പിച്ച് മാങ്ങയിലേക്ക് ഒഴിക്കുക. പിന്നെ ഇതേ പോലെ തന്നെ നല്ലെണ്ണയും തിളപ്പിച്ചു ഒഴിക്കുക. ഇത് കുപ്പിയിൽ അടച്ചു സൂക്ഷിക്കാം.