30 April, 2020
അവൽ ലഡു

ചേരുവകകൾ;-
അവൽ – കാൽകിലോ
ശർക്കര പൊടിച്ചത് -1 റ്റീകപ്പ്
നെയ്യ് -5-6 റ്റീസ്പൂൺ
ഏലക്കാ -3
തയ്യാറാക്കുന്ന വിധം;-
പാൻ അടുപ്പത്ത് വച്ച് ചൂടാക്കി അവൽ ചെറുതായി വറുത്ത് എടുക്കുക. ഏലക്കാ പൊടിച്ച് എടുക്കുക. ചൂടാറിയ ശേഷം,അവൽ കൂട്ടും,ഏലക്കാ പൊടിയും, ശർക്കര പൊടിച്ചതും ചേർത് മിക്സിയിലിട്ട് നന്നായി പൊടിച്ച് എടുക്കുക.
ഇനി ഈ കൂട്ട് നെയ്യ് ഒഴിച്ച് ഉരുട്ടാവുന്ന പരുവത്തിൽ നനച്ച് എടുക്കുക. നെയ്യിൽ കൂടുതൽ വേണ്ടി വരുന്നുണ്ടെങ്കിൽ ഉപയോഗിക്കാവുന്നതാണു.നെയ്യ് പകരം മിൽക്ക് മേയ്ഡ് ഉപയൊഗിച്ചും ചെയ്യാവുന്ന താണു.
ഇനി കൈയിൽ കുറച്ച് നെയ്യൊ ,ബട്ടറൊ തടവി, കുറെശ്ശെ കൂട്ട് എടുത്ത് ഉരുട്ടി ലഡു ഷെപ്പിൽ ആകി എടുക്കാം അവൽ ലഡു തയ്യാർ..!