"> ഉണക്കമുന്തിരി അച്ചാർ | Malayali Kitchen
HomeFood Talk ഉണക്കമുന്തിരി അച്ചാർ

ഉണക്കമുന്തിരി അച്ചാർ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഉണക്കമുന്തിരി -ഒരു കപ്പ്

വാളം പുളി പിഴിഞ്ഞത് -ഒരു കപ്പ് ( ചെറുനാരങ്ങാ വലിപ്പത്തിൽ പുളി ഒരു കപ്പ് വെള്ളത്തിൽ പിഴിയുക)

വെളുത്തുള്ളി -രണ്ടു കുടം

ഇഞ്ചി ചെറുതായി അരിഞ്ഞത് -ഒരു ടേബിൾസ്പൂൺ

പച്ചമുളക് അരിഞ്ഞത് -നാല്

കറിവേപ്പില -രണ്ടു തണ്ട്

മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി -അര ടീ സ്പൂൺ

കായപ്പൊടി -അര ടീസ്പൂൺ

ഉലുവ പൊടിച്ചത് -അര ടീസ്പൂൺ

ഉപ്പ് -അര ടേബിൾ സ്പൂൺ

നല്ലെണ്ണ -രണ്ടേകാൽ ടേബിൾസ്പൂൺ

വിനഗർ -ഒരു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം;-

ആദ്യം തന്നെ ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ ഒഴിച്ച് ഉണക്കമുന്തിരി ചെറുതീയിൽ ഒന്ന് റോസ്റ്റ് ചെയ്തെടുക്കുക. അതിനുശേഷം ഇത് പാനിൽ നിന്നും മാറ്റി വയ്ക്കുക.

ഇതേ പാനിൽ തന്നെ കാൽ സ്പൂൺ നല്ലെണ്ണ ഒഴിച്ച് വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക.

ഇവയുടെ പച്ചമണം മാറിയാൽ ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും കായം പൊടിയും ഉലുവ പൊടിയും ചേർത്ത് കരിയാതെ ഒന്ന് റോസ്റ്റ് ചെയ്യുക.

ഇതിലേക്ക് കലക്കി വച്ചിരിക്കുന്ന പുളിവെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. തിളപ്പിക്കുക. തിളച്ചാൽ ഇതിലേക്ക് മുന്തിരിയും ഒരു ടേബിൾസ്പൂൺ വിനെഗറും നല്ലെണ്ണയും ചേർത്ത് വീണ്ടും തിളപ്പിച്ച് സ്റ്റൗവിൽ നിന്ന് മാറ്റി വയ്ക്കുക.
ചൂടാറിയാൽ കുപ്പിയിലടച്ചു വെക്കാം

Leave a Reply

Your email address will not be published. Required fields are marked *