"> ചിക്കൻ ഫ്രൈഡ് റൈസ് | Malayali Kitchen
HomeFood Talk ചിക്കൻ ഫ്രൈഡ് റൈസ്

ചിക്കൻ ഫ്രൈഡ് റൈസ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ചോറ് തയ്യാറാക്കാനായി ബസുമതി റൈസ് ഒന്നര കപ്പ് (15 മിനിറ്റ് വെള്ളത്തിലിട്ടു കുതിർത്ത്)

വെള്ളം -3 കപ്പ്

ഉപ്പ് -ആവശ്യത്തിന്

15 മിനിറ്റിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞു അരി നല്ലപോലെ കഴുകി മൂന്ന് കപ്പ് വെള്ളത്തിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക.

വെളുത്തുള്ളി അരിഞ്ഞത് -രണ്ടെണ്ണം

കാബേജ് അരിഞ്ഞത് -കാൽക്കപ്പ്

കാരറ്റ് അരിഞ്ഞത് -കാൽ കപ്പ്

സവാള അരിഞ്ഞത് -കാൽ കപ്പ്

സ്പ്രിംഗ് ഒനിയൻ -കാൽകപ്പ്

ഗ്രീൻപീസ് വേവിച്ചത് -കാൽ കപ്പ്

മുട്ട- ഒന്ന്

സോയസോസ് -ഒരു ടേബിൾ സ്പൂൺ

നല്ലെണ്ണ -ഒരു ടീസ്പൂൺ

ഓയിൽ- ഒരു ടീസ്പൂൺ.

കുരുമുളകുപൊടി -ഒരു ടീസ്പൂൺ

ഉപ്പ് കാൽ ടീസ്പൂൺ

ബോൺലെസ് ചിക്കൻ 400 ഗ്രാം

ചിക്കൻ മാരിനേറ്റ് ചെയ്യാൻ

മുളകുപൊടി -ഒരു ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ സോയാസോസ്- ഒരു ടീസ്പൂൺ

നല്ലെണ്ണ -ഒരു ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

ഇവയെല്ലാം ചിക്കനിൽ ചേർത്ത് നല്ലപോലെ മിക്സ് ആക്കിയതിനു ശേഷം ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ഒരു മണിക്കൂറിനുശേഷം ഒരു പാനിൽ ഒരു സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് ചിക്കൻ ഇട്ടു കൊടുത്തു – കുറച്ചു വെള്ളം കൂടി ചേർത്ത് ( ആവശ്യമുണ്ടെങ്കിൽ)
വേവിച്ച് മാറ്റിവെക്കുക..

തയ്യാറാക്കുന്ന വിധം;-

മറ്റൊരു പാനിൽ ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ ഒഴിച്ച് അതിലേക്ക് വെളുത്തുള്ളിയും കാബേജും കാരറ്റും സബോളയും സ്പ്രിങ് ഒനിയനും ഗ്രീൻപീസ് ചേർത്ത് അധികം വെന്ത് പോകാതെ വാട്ടിയെടുക്കുക. ഉപ്പ് കാൽ ടീസ്പൂൺ ചേർക്കുക. ഇതിൻറെ ഒരു സൈഡിൽ ഒരു സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിയെടുത്ത് ഈ പച്ചക്കറിയുടെ കൂടെ നല്ലപോലെ മിക്സ് ചെയ്യുക .ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടേബിൾസ്പൂൺ സോയാസോസും ചേർത്തിളക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചിക്കൻ കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന ചോറ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ആക്കുക. മേലെ സ്പ്രിംഗ് ഒനിയൻ കുറച്ചുകൂടി ഇടുക

Leave a Reply

Your email address will not be published. Required fields are marked *