3 May, 2020
തക്കാളി കൊണ്ട് കിടിലൻ അച്ചാർ

ചേരുവകകൾ;-
തക്കാളി – 7 എണ്ണം
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
പുളിവെള്ളം – 2 ടേബിൾ സ്പൂൺ കട്ടിയായ പുളിവെള്ളം
നല്ലെണ്ണ – അരക്കപ്പ്
ഉലുവ- കാൽ ടീസ്പൂൺ
വറ്റൽ മുളക് – 7 എണ്ണം
വെളുത്തുള്ളി – 10 അല്ലി
കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ
കായപ്പൊടി – അര ടേബിൾ സൂൺ
തയ്യാറാക്കുന്ന വിധം;-
ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് 2 ടേബിൾ സൂൺ നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ അതിലേക്ക് തക്കാളി ചെറുതായി മുറിച്ചതും പുളിവെള്ളവും ഒഴിച്ച് ഇളക്കി കൊടുത്ത ശേഷം 5 മിനിറ്റ് അടച്ച് വേവിക്കുക. തക്കാളി നല്ല പുളിയുള്ളതാണെങ്കിൽ പുളി വെള്ളം ഒഴിവാക്കുക. വെന്തു കഴിഞ്ഞാൽ ശേഷം പാനിൽ നിന്നും മാറ്റിവെക്കുക.
ശേഷം പാനിലേക്ക് അരക്കപ്പ് നല്ലെണ്ണ ഒഴിച്ച് ചൂടായാൽ അതിലേക്ക് കടുക് ഇട്ട് പൊട്ടിയാൽ ഉലുവ – ഏഴ് വറ്റൽ മുളക് – വെളുത്തുള്ളി ഇട്ട് ഒന്ന് വഴറ്റിയ ശേഷം തീ ഓഫ് ചെയ്ത് കറിവേപ്പില ഇടുക, ഇതിലേക്ക് മഞ്ഞൾപൊടി – കാശ്മീരി മുളകുപൊടി ചേർത്ത് ചൂടിൽ തന്നെ നന്നായി ഇളക്കി കൊടുക്കുക. അര ടീ കായപ്പൊടി കൂടി ചേർത്ത് ഇളക്കിയ ശേഷം തീ ഓൺ ചെയ്ത് തക്കാളി ഇട്ട് യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിയ ശേഷം തീ ഓഫ് ചെയ്യാം…