6 May, 2020
കരിക്ക് ദോശ

ചേരുവകകൾ;-
പച്ചരി വെള്ളത്തില്‍ കുതിര്‍ത്തത് – 1 കപ്പ്
ഇളം തേങ്ങ – 2 എണ്ണം
ചെറിയ ഉള്ളി – 5 എണ്ണം
ജീരകം – 1/2 ടീസ്പൂണ്‍
പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍
സോഡാ പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം;-
കുതിര്‍ത്ത പച്ചരിയും ഇളം തേങ്ങ കഷ്ണങ്ങളും , ജീരകം , ഉള്ളി എന്നിവയും ഒന്നിച്ചാക്കി തരുതരുപ്പായി
അരക്കുക
ഇതിലേക്ക് പഞ്ചസാര , ഉപ്പ് , സോടപ്പൊടി , എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 20 മിനുട്ട് മാറ്റി വെക്കുക
ഒരു ദോഷകല്ല് ചൂടാക്കിയ ശേഷം എണ്ണ തടവി അരച്ച മാവില്‍ നിന്നും ഓരോ തവി മാവ് കോരി ഒഴിച്ച് കട്ടിയുള്ള ദോശ പോലെ ചെറുതായി പരത്തി തിരിച്ചും മറിച്ചും ഇട്ട് ചുട്ട് എടുക്കുക