"> ഫിഷ് പുട്ട് തയാറാക്കാം | Malayali Kitchen
HomeFood Talk ഫിഷ് പുട്ട് തയാറാക്കാം

ഫിഷ് പുട്ട് തയാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പുട്ടിന്‍റെ പൊടി – 2 കിലോ

ദശകട്ടിയുള്ള മീന്‍ – 750 ഗ്രാം

സവാള – 4 എണ്ണം

പച്ചമുളക് – 15 എണ്ണം

ഇഞ്ചി ചതച്ചത് – 2 വലിയ കഷ് ണം

മല്ലിയില – 4 പിടി

കറിവേപ്പില – കുറച്ച്

വെളിച്ചണ്ണ – 4 ടേബിള്‍ സ്‌പൂണ്‍

ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം;-

മീന്‍ വൃത്തിയാക്കി മുറിച്ച് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ച് മുള്ള് മാറ്റി പൊടിച്ചെടുക്കുക. സവാള ,പച്ചമുളുക് ,ഇഞ്ചി എന്നിവ ചെറുതായി അരിയുക .
പുട്ടിനെ പൊടിയില്‍ പാകത്തിന്‍ ഉപ്പും വെള്ളവും ചേറത്ത് നനചെടുക്കുക .
ചീനച്ചട്ടിയില്‍ വെളിച്ചണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞു വച്ച ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക.
ഇതിലേയ്ക്ക്‌ പൊടിച്ചു വച്ച മീന്‍,മല്ലിയില,കറിവേപ്പില എന്നിവ ചേറത്ത് ഉലര്‍ത്തിയെടുകുക .
പുട്ട് കുറ്റിയില്‍ ആദ്യം മീന്‍ മാസലകൂട്ട് പിന്നെ മാവ് എന്ന ക്രമത്തില്‍ നിറച്ച് ആവിയില്‍ വേവിച്ചെടുകുക.

Leave a Reply

Your email address will not be published. Required fields are marked *