"> മീൻ മസാല റെഡിയാക്കാം | Malayali Kitchen
HomeFood Talk മീൻ മസാല റെഡിയാക്കാം

മീൻ മസാല റെഡിയാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

കാളാഞ്ചി – 4 വലിയ പീസ്

സവാള -1

ഉള്ളി -10

തക്കാളി -2

പച്ചമുളക് -4

ഇഞ്ചി – ഒരു ചെറിയ കഷണം

വെള്ളുള്ളി – 5

മുളക് പൊടി -3 tspn

മഞ്ഞൾപൊടി -1/4 tspn

മല്ലിപൊടി – 2tspn

മസാല പൊടി -3 tspn

കുരുമുളക് പൊടി – 1tspn

കോണ്ഫ്ലോർ – 4 tspn

വിന്നാഗിരി – 1tspn

കടുക്,ഉപ്പ്,oil-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

മീൻ കഷണങ്ങൾ വൃത്തിയാക്കി അതിൽ അല്പം മുളക് പൊടി മഞ്ഞൾ
പൊടി ഉപ്പ് കോണ്ഫ്ലോർ എന്നിവ പുരട്ടി 30 മിനിറ്റ് വെക്കണം.

(ഇതിൽ ചേർത്തിട്ടുള്ള ingridients ഇൽ പറഞ്ഞിരിക്കുന്നതിൽ നിന്ന് extra ആണ്. )
എന്നിട്ട്ഫ്രൈ ചെയ്തെടുക്കണം.ഓവർ ഫ്രൈ ആവണ്ട.. ചെറുതായി fry ചെയ്തു കോരി മാറ്റണം.
എന്നിട്ട് അതെ എണ്ണയിൽ കടുക് പൊട്ടിച്ചു ഇഞ്ചിയും പച്ചമുളകും വഴറ്റുക പിന്നാലെ
സവാള, ഉള്ളി ഇവ നന്നായി വഴറ്റുക, ശേഷം പൊടികൾ എല്ലാം ഇട്ടു കുറഞ്ഞ തീയ്യിൽl വഴറ്റുക.
കൂടേ തക്കാളിയും ചേർത്ത് തക്കാളി നന്നായി വെന്ത് ഉടയും വരെ വഴറ്റുക,
വിന്നാഗിരിയും അര cup വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളച്ചു കുറുകി
വരുമ്പോൾ ഫ്രൈ ചെയ്ത മീൻ കഷണങ്ങൾ ചേർത്ത് മസാല പൊതിഞ്ഞു 3 മിനിറ്റ് വേവിക്കുക..
മീൻ മസാല തയ്യാർ..!

Leave a Reply

Your email address will not be published. Required fields are marked *