"> പരിപ്പ് വട തയാറാക്കാം | Malayali Kitchen
HomeFood Talk പരിപ്പ് വട തയാറാക്കാം

പരിപ്പ് വട തയാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

തുവരപ്പരിപ്പ് – ഒരു കപ്പ്

ചെറിയ ഉള്ളി – 4 എണ്ണം

വറ്റൽ മുളക് – ഒന്ന്

ഇഞ്ചി – ചെറിയ ഒരു കഷണം

കറിവേപ്പില – ഒരു തണ്ട്

കായം – ഒരു നുള്ള്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

തുവരപ്പരിപ്പ് വെള്ളത്തിലിട്ട് മൂന്നു നാലു മണിക്കൂർ കുതിർക്കുക. അതിനെ ചെറുതായി അരയ്ക്കുക. (അരപ്പിൽ ഇടയ്ക്കിടയ്ക്ക് പരിപ്പ് കഷണങ്ങൾ ഉള്ളതാണു് കൃത്യമായ പരുവം). അതിലേയ്ക്ക് ചെറിയ ഉള്ളിയും ഇഞ്ചിയും അരിഞ്ഞതും വറ്റൽമുളകു പൊട്ടിച്ചതും കറിവേപ്പിലയും ചേർത്ത് കുഴയ്ക്കുക. ആവശ്യത്തിനു ഉപ്പ് ചേർത്ത ശേഷം ഈ മിശ്രിതത്തിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കുക. ഉരുളകളെ കയ്യിൽ വച്ച് അമർത്തി പരന്ന രൂപത്തിലാക്കി എണ്ണയിൽ വറുത്തുകോരുക.

Leave a Reply

Your email address will not be published. Required fields are marked *