"> മുട്ടദോശ തയ്യാറാക്കാം | Malayali Kitchen
HomeFood Talk മുട്ടദോശ തയ്യാറാക്കാം

മുട്ടദോശ തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പച്ചരി – 2 കപ്പ്

ഉഴുന്ന് – 1 കപ്പ്

ഉപ്പ് – ആവശ്യത്തിന്

മുട്ട – 3 എണ്ണം

ഉള്ളി കൊത്തിയരിഞ്ഞത് – 2 എണ്ണം

പച്ചമുളക് വട്ടത്തിലരിഞ്ഞത് – 1 എണ്ണം

തയ്യാറാക്കുന്ന വിധം:-

2-3 മണിക്കൂര്‍ കുതിര്‍ത്ത് വെച്ച അരിയും ഉഴുന്നും നന്നായി അരച്ച് 10-12 മണിക്കൂര്‍ അടച്ച് വെക്കുക .

ഒരു പാത്രത്തില് മുട്ടകള് പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ഉള്ളി കൊത്തിയരിഞ്ഞതും പച്ചമുളക് വട്ടത്തിലരിഞ്ഞതും ഉപ്പും ചേര്ത്ത് അടിച്ച് പതപ്പിച്ച് വെക്കുക.

ദോശക്കല്ല് ചൂടാക്കി ഒരു തവി മാവൊഴിച്ച് പരത്തുക. ഒരു മിനിറ്റിനു ശേഷം മുട്ടക്കൂട്ട് അതിനു മേലെ പരത്തിയൊഴീക്കുക. ഇരുപുറവും ചുട്ടെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *