"> പത്തിരി ഉണ്ടാക്കാം | Malayali Kitchen
HomeFood Talk പത്തിരി ഉണ്ടാക്കാം

പത്തിരി ഉണ്ടാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പത്തിരിപൊടി അല്ലെങ്കിൽ സാധാരണ പച്ചരി നന്നായി പൊടിച്ചെടുത്താലും മതി – 2 ഗ്ലാസ് ,

വെള്ളം – 2 ഗ്ലാസ് ,

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം;-

2 ഗ്ലാസ് വെള്ളം പത്രത്തിലൊഴിച്ചു അടുപ്പത്തു വെച്ച് തിളപ്പിക്കുക .
തിളച്ചു തുടങ്ങുമ്പോൾ ഉപ്പിട്ട് തീ കുറക്കുക . അരിപ്പൊടി വെള്ളത്തിലേക്ക് ഇട്ട് നല്ലവണ്ണം ഇളക്കുക.
വെള്ളം വറ്റിയാൽ പാത്രം അടുപ്പിൽ നിന്നിറക്കി പൊടി ഒരു പരന്ന പാത്രത്തിലേക്കിട്ട് നല്ലവണ്ണം കുഴയ്ക്കുക . പൊടി ചൂടാറുന്നതിന് മുമ്പ് കുഴയ്ക്കണം . നല്ല മയം വരുന്നത് വരെ കുഴച്ചു പൊടി ഉരുളകളാക്കുക . ഉരുളയ്ക്ക് ഒരു ചെറുനാരങ്ങയുടെ വലിപ്പം ഉണ്ടാവണം .

ഓരോ ഉരുളകളും പാലകയിൽ വെച്ച് കനം കുറച്ചു പരത്തുക .പത്തിരി ചുട്ടെടുക്കാൻ എണ്ണമയം ഇല്ലാത്ത ചട്ടി തന്നെ വേണം . ചട്ടി ചൂടാകുമ്പോൾ പത്തിരി വച്ചിരിക്കുന്ന പത്തിരി ചട്ടിയിലേക്ക് ഇടുക .
പത്തിരി ചെറുതായി ചൂടാവുമ്പോൾ മറിച്ചിടുക മുകളിലേക്ക് ചെറുതായി പുക ഉയരും
അതാണ് ആദ്യ തവണ മറിച്ചു ഇടാനുള്ള അടയാളം . രണ്ട് നിമിഷത്തിനു ശേഷം ഒന്നു കൂടി തിരിച്ചിടുക .
പത്തിരിയുടെ മുകൾ വശം പൊന്തി വരും . അപ്പോൾ ചട്ടിയിൽ നിന്നും എടുത്ത് ചൂടാറാൻ വെക്കുക. പത്തിരി റെഡി …!

Leave a Reply

Your email address will not be published. Required fields are marked *