"> റവ ലഡു ഉണ്ടാക്കാം | Malayali Kitchen
HomeFood Talk റവ ലഡു ഉണ്ടാക്കാം

റവ ലഡു ഉണ്ടാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

റവ-100 ഗ്രാം

പാല്‍-കാല്‍ ലിറ്റര്‍ (പാട നീക്കിയത്)

നെയ്യ്- കാല്‍ കപ്പ്

പഞ്ചസാര പൊടിച്ചത്-അരക്കപ്പ്

ഏലയ്ക്കാപ്പൊടി-ഒരു നുള്ള്

ഉണക്കമുന്തിരി- തേങ്ങ ചിരകിയത്

തയ്യാറാക്കുന്ന വിധം :-

റവ എണ്ണ ചേര്‍ക്കാതെ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. നെയ്യ്, പാല്‍ എന്നിവ ഇതിലേയ്‌ക്കൊഴിച്ചിളക്കുക. മിശ്രിതം കട്ടിയാകുന്നതു വരെ ഇളക്കണം. ഇതിലേയ്ക്ക് ഏലയ്ക്കപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ത്തിളക്കി വാങ്ങുക. ഉണക്കമുന്തിരി, തേങ്ങ ചിരകിയത് എന്നിവ ചേര്‍ത്തിളക്കുക. മിശ്രിതം ഇളം ചൂടില്‍ ഉരുളകളാക്കിയെടുക്കാം. റവ ലഡു തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *