"> പഴം അട തയ്യാറാക്കാം | Malayali Kitchen
HomeFood Talk പഴം അട തയ്യാറാക്കാം

പഴം അട തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

അരിപ്പൊടി – 1 Kg

പഴം – 1Kg or 1/2 Kg

ശർക്കര – 2 ഉണ്ട (600 ഗ്രാം)

തേങ്ങ – 1

നല്ലജീരകം – 2 വലിയ സ്‌പൂൺ

ഏലക്ക- 10 എണ്ണം

ഉപ്പ് – 1/2 ടീസ്പൂൺ

വാഴയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

അരിപ്പൊടി ഉപ്പുംചേർത്ത് ചെറുചൂടുവെള്ളത്തിൽ കുഴച്ചു 20 മിനിറ്റ് വെക്കുക . പഴം വട്ടം അരിഞ്ഞു വെക്കുക . ഏലക്ക പൊടിച്ചു വെക്കുക . തേങ്ങചിരകിയതിൽ ശർക്കര ചീകി നല്ലജീരകവും , ഏലക്ക പൊടിയും ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക . ഓരോ വാഴയിലയിൽ കുഴച്ചുവെച്ചിരിക്കുന്ന അരിമാവ് കൈകൊണ്ടു നേർമയായി പരത്തുക . അതിന്റെ മുകളിൽ ശർക്കര പീര വിതറുക . അതുകഴിഞ്ഞു പീരയുടെ മുകളിൽ വട്ടം അരിഞ്ഞു വെച്ചിരിക്കുന്ന പഴം വെക്കുക . ഇല മടക്കി അപ്പചെമ്പിൽ (ഇഡലി കുട്ടകം , സ്റ്റീമർ ) 15 or 20 മിനിറ്റ് വേകിച്ചെടുക്കാം. പഴം അട തയ്യാർ . തണുത്തതിന് ശേഷം കഴിക്കാം . അടിപൊളി രുചിയാണ് .

Leave a Reply

Your email address will not be published. Required fields are marked *