14 May, 2020
പപ്പടവട തയാറാക്കാം

ചേരുവകകൾ;-
പപ്പടം – 15
കടലപൊടി -1 കപ്പ്
അരിപൊടി -1/4 കപ്പ്
മുളക്പൊടി -1 ടീസ്പൂൺ
കായപൊടി -1/4 ടീസ്പൂൺ
എള്ള് -1 ടീസ്പൂൺ
ജീരകം -1/4 ടീസ്പൂൺ – വേണമെങ്കിൽ
ഉപ്പ്, എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;-
കടലമാവ്, അരിപൊടി, മുളക്പൊടി, കായപൊടി, എള്ള്, ജീരകം ,പാകത്തിനു ഉപ്പ് ചേർത്ത് , പാകത്തിനു വെള്ളം ചേർത്ത് കലക്കി എടുക്കുക.മാവു ഒരുപാട് കട്ടി കൂടാതെയും ,ഒരു പാട് ലൂസ് ആയി പോകാതെയും വേണം ഉണ്ടാക്കാൻ.കട്ടി കൂടിയാൽ ബജ്ജി പരുവം ആയി പോകും.കട്ടി കുറഞ്ഞാൽ പപ്പടത്തിൽ പിടിക്കുകെം ഇല്ല.പപ്പടത്തിൽ ശരിക്ക് പിടിക്കുന്ന പരുവത്തിൽ മാവ് ശരിയാക്കി എടുക്കണം. പാനിൽ എണ്ണ ചൂടാക്കി ഒരൊ പപ്പടവും മാവിൽ നല്ലവണ്ണം മുക്കി ചൂടായ എണ്ണയിൽ ഇട്ട് മൂപ്പിച്ച് വറുത്ത് കോരുക.