"> നോമ്പുതുറ വിഭവം കിളിക്കൂട് ഉണ്ടാക്കാം | Malayali Kitchen
HomeFood Talk നോമ്പുതുറ വിഭവം കിളിക്കൂട് ഉണ്ടാക്കാം

നോമ്പുതുറ വിഭവം കിളിക്കൂട് ഉണ്ടാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഉരുളക്കിഴങ്ങ് – 4

ഉള്ളി – 2

പച്ചമുളക് – 2

പുഴുങ്ങിയ മുട്ട – 3

ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

ഗരം മസാല – അര ടീസ്പൂൺ

ഉപ്പ്

വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ

മല്ലിയില

മുട്ട – 1

സേമിയ – 1 കപ്പ്

എണ്ണ – ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്

തയ്യാറാക്കുന്ന വിധം;-

ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കുക. തണുത്തശേഷം ഉടച്ചെടുത്തു മാറ്റിവെക്കുക. വെളിച്ചെണ്ണ ചൂടാക്കി, ഉള്ളി ചേർത്ത് വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴന്നുവന്നശേഷം, മഞ്ഞൾപ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.

അതിലേക്ക് ഉടച്ചുവച്ച കിഴങ്ങ്, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഉപ്പ് പാകപ്പെടുത്താൻ മറക്കരുത്.

മുട്ട പുഴുങ്ങിയത് ചെറിയ കഷണങ്ങളാക്കുക. മസാലക്കൂട്ട് ചെറിയ ഉരുളകളാക്കിയെടുത്തു, നടുവിൽ മുട്ടവെച്ചു, ഇഷ്ടമുള്ള ഷേപ്പിൽ ആക്കിയെടുക്കുക.

മുട്ട സ്പൂണ്കൊണ്ട് അടിച്ചെടുക്കുക. ഉരുട്ടിവച്ച ബോൾസ് മുട്ടയിൽ മുക്കിയ ശേഷം സേമിയകൊണ്ട് നന്നായി പൊതിയുക. എണ്ണചൂടാക്കി കിളിക്കൂടിനെ ബ്രൗൺ കളർ ആകുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *