"> ചെമ്മീന്‍ സമോസ തയ്യാറാക്കാം | Malayali Kitchen
HomeFood Talk ചെമ്മീന്‍ സമോസ തയ്യാറാക്കാം

ചെമ്മീന്‍ സമോസ തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ചെമ്മീന്‍ വലുത് – അരക്കിലോ

പച്ചമുളക് പൊടിയായി അരിഞ്ഞത് – 10 എണ്ണം

സവാള – വലുത് മൂന്നെണ്ണം

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – അര കപ്പ്

മല്ലിപ്പൊടി – 1 ടീസ്പൂണ്‍

കുരുമുളക് ചതച്ചത് – 10 എണ്ണം

പെരുംജീരകം – 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

മല്ലിയില നുറുക്കിയത്- ഒരു പിടി

മൈദ – കാല്‍ കിലോ

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം;-

ചെമ്മീന്‍, ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി വേവിച്ചുവെക്കുക. സവാള പൊടിയായി അരിഞ്ഞ് പച്ചമുളകും ചേര്‍ത്ത് എണ്ണയില്‍ നന്നായി വഴറ്റിയതിനുശേഷം, നാല് മുതല്‍ ഒമ്പത് വരെയുള്ള ചേരുവകളും ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക. ഇതില്‍ വേവിച്ചുവെച്ചിരിക്കുന്ന ചെമ്മീനും ചേര്‍ത്ത് യോജിപ്പിക്കുക.

അതിനുശേഷം വെള്ളം തിളപ്പിച്ച് മൈദയും ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച്, ചെറുനാരങ്ങാവലുപ്പത്തില്‍ മാവെടുത്ത് നേര്‍മയായി പരത്തി അതിൻ്റെ നടുവില്‍ ചെമ്മീന്‍കൂട്ട് വെച്ച് രണ്ടറ്റവും ഒന്നിച്ചാക്കി വെള്ളം ചേര്‍ത്ത് ഒട്ടിച്ച് വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *