"> മുട്ട ഫ്രൈഡ് റൈസ് റെഡി | Malayali Kitchen
HomeFood Talk മുട്ട ഫ്രൈഡ് റൈസ് റെഡി

മുട്ട ഫ്രൈഡ് റൈസ് റെഡി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

വേവിച്ച ബിരിയാണി അരി – ഒരു കപ്പ്

കാരറ്റ്, കാപ്‌സിക്കം, ബീന്‍സ്, കാബേജ്
ചെറുതായി അരിഞ്ഞത് – കാല്‍ കപ്പ്

മുട്ട- രണ്ട്

കുരുമുളകുപൊടി – കാൽ ടീസ്പൂൺ

സോയാ സോസ് – കാൽ ടീസ്പൂൺ

എണ്ണ – 2 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

മല്ലിയില ചെറുതായരിഞ്ഞത് കാല്‍ കപ്പ്

തയ്യാറാക്കാവുന്ന വിധം;-

പച്ചക്കറികള്‍ ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് എണ്ണയില്‍ മൂപ്പിച്ചെടുക്കുക. മുട്ട നന്നായി അടിച്ചശേഷം അല്പം കുരുമുളകുപൊടി ചേര്‍ത്ത് ചിക്കിപ്പൊരിക്കുക. ചോറ് പച്ചക്കറികൂട്ടിലേക്കിട്ട് അല്പം ഉപ്പും കുരുമുളകുപൊടിയും സോയാ സോസും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം മുട്ടക്കഷ്ണങ്ങളും മല്ലിയിലയും ചേര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *