18 May, 2020
ഉരുളക്കിഴങ്ങ് കറി ഇനി എളുപ്പത്തിൽ

ചേരുവകകൾ;-
ഉരുളൻകിഴങ്ങ് – 3 എണ്ണം
സവോള – 1
തൈര് – ഒരു കപ്പ്
മുളകുപൊടി -അര ടേബിൾസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
വെളുത്തുള്ളി -അര ടേബിൾസ്പൂൺ
വെളിച്ചെണ്ണ -ആവശ്യത്തിന്
കടുക് -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;-
ഉരുളൻകിഴങ്ങ് എണ്ണയിൽ വറുത്ത് കോരണം. ചട്ടിയിൽ എണ്ണ ചൂടാക്കി കടുകിട്ട്, വെളുത്തുള്ളിയും സവോളയും വഴറ്റണം. മസാല പൊടികൾ ചേർത്ത് മൂത്തതിന് ശേഷം തക്കാളിയും ഉപ്പും ചേർക്കണം. എല്ലാം വഴറ്റി പേസ്റ്റ് പോലെ ആക്കി വെച്ചതിന് ശേഷം വറുത്ത് വച്ചിരിക്കുന്ന പൊട്ടറ്റോ ചേർക്കാം. ഇളക്കി യോജിപ്പിച്ചതിന് ശേഷം തീ ഓഫ് ചെയ്യാം.
ഇനി വേണം കട്ടത്തൈര് ചേർക്കാൻ. നന്നായി ഇളക്കി ഉപ്പും നോക്കാനും മറക്കരുത്.