"> മീൻ കുഴമ്പ് തയ്യാറാക്കാം | Malayali Kitchen
HomeFood Talk മീൻ കുഴമ്പ് തയ്യാറാക്കാം

മീൻ കുഴമ്പ് തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ദശയുള്ള മീൻ – അരകിലോ

തക്കാളി – 6 എണ്ണം

പിരിയന്‍ മുളകുപൊടി – ഒന്നര ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പൊടി – അര ടേബിള്‍ സ്പൂണ്‍

ചെറിയ ഉള്ളി – 8 എണ്ണം ചെറുതായി അരിഞ്ഞത്

ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍ വീതം

ഉലുവപൊടി – ഒരു നുള്ള്

വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ചൂടായ മണ്‍ചട്ടിയില്‍ എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് വഴറ്റുക. ഇതില്‍ ഉള്ളി അരിഞ്ഞത് തക്കാളി ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ഇതില്‍ പൊടി വര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് വഴറ്റി ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഈ കൂട്ട് തണുത്തശേഷം മിസ്സിയിലിട്ട് അടിച്ചെടുത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മീന്‍കഷണങ്ങള്‍ ഇട്ട് ചാറു കഷണങ്ങളില്‍ പൊതിഞ്ഞു വരുന്നതുവരെ വേവിയ്ക്കുക. ചട്ടി അടുപ്പത്തുനിന്നും വാങ്ങുന്നതിനു മുന്‍പ് വെളിച്ചെണ്ണ ഒഴിച്ച് എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *