"> മീന്‍ പത്തിരി..! | Malayali Kitchen
HomeFood Talk മീന്‍ പത്തിരി..!

മീന്‍ പത്തിരി..!

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പുഴുക്കലരി-അര കിലോ

തേങ്ങ ചിരകിയത്-ഒരു മുറി

പെരുംജീരകം-ഒരു ടേബിള്‍ സ്പൂണ്‍

ചുവന്നുള്ളി-അഞ്ച്

ഏലയ്ക്കാ പൊടിച്ചത്-നാല്

ഉപ്പ്-പാകത്തിന്.

(അകത്തു നിറയ്ക്കുവാനുള്ള കൂട്ടിനായുള്ളത്)

ദശ കട്ടിയുള്ള മീന്‍-നാല് കഷണം

സവാള കൊത്തിയരിഞ്ഞത്-200 ഗ്രാം

പച്ചമുളക് വട്ടത്തിലരിഞ്ഞത്-അഞ്ച്

ഇഞ്ചി അരിഞ്ഞത്-ഒരു കഷണം

വെളുത്തുള്ളി അരിഞ്ഞത്-ഒന്ന്

മല്ലിയില അരിഞ്ഞത്- രണ്ട് ടേബിള്‍ സ്പൂണ്‍

പുതിനയില അരിഞ്ഞത്-ഒരു ടേബിള്‍ സ്പൂണ്‍

കറിവേപ്പില അരിഞ്ഞത്-രണ്ടു കതിര്‍പ്പ്

മുളകുപൊടി-ഒരു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി-കാല്‍ ടീ സ്പൂണ്‍

മല്ലിപ്പൊടി-ഒരു ടേബിള്‍ സ്പൂണ്‍

ഉപ്പ്-പാകത്തിന്

എണ്ണ-വഴറ്റാന്‍ വേണ്ടത്

തയാറാക്കുന്ന വിധം;-

പുഴുക്കലരി ഇളം ചൂടുവെള്ളത്തില്‍ നാലു മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കണം. മാവിന്റെ കൂടെ രണ്ടാമത്തെ ചേരുവകളും അരച്ചു ചേര്‍ത്ത് വലിയ ഉരുളകളായി ഉരുട്ടി വയ്ക്കുക. മീന്‍ കഷണങ്ങള്‍ പാകത്തിന് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും പുരട്ടി വറുത്തെടുക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് നാലാമത്തെ ചേരുവകള്‍ യഥാക്രമം വഴറ്റിയെടുക്കുക. ഇതില്‍ അഞ്ചാമത്തെ ചേരുവകളും യഥാക്രമം ചേര്‍ത്ത് മൂപ്പിക്കുക. ഇതില്‍ വറുത്തെടുത്ത മീന്‍ കഷണങ്ങള്‍ ഇട്ട് വഴറ്റി അടുപ്പില്‍ നിന്നും വാങ്ങുക.

ഒരു വാഴയിലയില്‍ അല്പം എണ്ണ തൂവുക. അരിമാവിന്റെ ഉരുളയെടുത്ത് ഇതില്‍ വച്ച് പത്തിരിപോലെ കൈവിരല്‍ കൊണ്ട് പരത്തുക. അതിന്റെ മീതേ തയാറാക്കി വച്ചിരിക്കുന്ന മീന്‍ മസാലക്കൂട്ട് പരത്തുക. വീണ്ടും വേറേ വാഴയിലയില്‍ മറ്റൊരു ഉരുള പരത്തി മസാലക്കൂട്ടിന്റെ മുകളില്‍ വച്ച് പത്തിരിയുടെ എല്ലാ വശവും ഒട്ടിച്ചെടുക്കണം. ഇത് ആവി വരുന്ന അപ്പച്ചെമ്പില്‍ വച്ച് വേവിച്ചെടുക്കുക.ഇതുപോലെ ബാക്കിയുള്ളതും തയ്യാറാക്കുക.

Leave a Reply

Your email address will not be published. Required fields are marked *