"> ബദാം ഇന്തപ്പഴ പായസം… | Malayali Kitchen
HomeFood Talk ബദാം ഇന്തപ്പഴ പായസം…

ബദാം ഇന്തപ്പഴ പായസം…

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ബദാം -1 കപ്പ്

ഏലക്കാപ്പൊടി -അര ടീസ്പൂണ്‍

മുന്തിരിങ്ങ -20

അണ്ടിപരിപ്പ് -10

ശര്‍ക്കര -ഒന്നര കിലോ

ചൌവരി -അര കപ്പ്

തയാറാക്കുന്ന വിധം;-

ബദാം പരിപ്പ് ചൂടുവെള്ളത്തില്‍ ഇട്ട് തൊലി കളഞ്ഞ് നന്നായി അരച്ചെടുക്കണം. ഈന്തപ്പഴം കുരുകളഞ്ഞ് ചെറുതായി അരിയണം. ചൌവരി പായസം ഉണ്ടാക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വെള്ളത്തില്‍ ഇട്ട് വെയ്ക്കണം. ചൌവരി ആ വെള്ളത്തോടുകൂടി വേവിക്കണം.ഇതില്‍ ശര്‍ക്കര ഒഴിച്ച് ഇളക്കുക. അതിനുശേഷം ബദാം അരച്ചത്‌ ചേര്‍ത്ത് നന്നായി ഇളക്കി ഈന്തപ്പഴവുമിട്ട് കുറുകുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ച് തിളയ്ക്കുന്നതിനുമുമ്പ് വാങ്ങുക. ഒടുവില്‍ ഏലക്കാപ്പൊടിയും മൂപ്പിച്ച അണ്ടിപരിപ്പും മുന്തിരിങ്ങയും ഇട്ട് ആറുമ്പോള്‍ ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *