"> കടുക്ക നിറച്ചത്.! | Malayali Kitchen
HomeFood Talk കടുക്ക നിറച്ചത്.!

കടുക്ക നിറച്ചത്.!

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ:

കല്ലുമ്മക്കായ -25

പുഴുക്കലരി- അര കിലോ

തേങ്ങ ചിരകിയത്-ഒരു മുറി

പെരുംജീരകം-ഒരു ടേബിള്‍ സ്പൂണ്‍

ചുവന്നുള്ളി-അഞ്ച്

ഏലയ്ക്കാ-അഞ്ച്

ഉപ്പ്-പാകത്തിന്

മുളകുപൊടി-രണ്ട് ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി-ഒരു ടേബിള്‍ സ്പൂണ്‍

ഗരം മസാലപ്പൊടി-അര ടീസ്പൂണ്‍

ഇഞ്ചി അരച്ചത്-ഒരു കഷണം

വെളുത്തുള്ളി-എട്ട് അല്ലി

എണ്ണ-വറുക്കാന്‍ വേണ്ടത്

തയാറാക്കുന്ന വിധം;-

കല്ലുമ്മക്കായ നല്ലവണ്ണം ഉരച്ചു കഴുകി നെടുകെ പിളര്‍ന്ന് ഉള്ളിലെ നാരുകള്‍ കളഞ്ഞു വീണ്ടും കഴുകിയെടുക്കുക. ഇത് ഒരു വശം മാത്രമേ തുറക്കാവൂ.പുഴുക്കലരി ഇളം ചൂടുവെള്ളത്തില്‍ നാലു മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം ചേര്‍ക്കാതെ നല്ലപോലെ അരച്ചത് ചേര്‍ക്കുക. അരിമാവിന്റെ കൂടെ മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുക്കുക. ഇത് വലിയ ചെറുനാരങ്ങായുടെ വലിപ്പത്തിലുള്ള ഉരുളകളാക്കി കല്ലുമ്മക്കായയുടെ ഉള്ളില്‍ നിറയ്ക്കുക. ഇത് ആവി വരുന്ന അപ്പച്ചെമ്പില്‍ വച്ച് വേവിച്ചെടുക്കുക. ചൂടാറിയശേഷം തോടില്‍ നിന്നടര്‍ത്തി അഴുക്കുള്ള ഭാഗം നീക്കംചെയ്യണം. നാലാമത്തെ ചേരുവകള്‍ അല്പം വെള്ളത്തില്‍ കലക്കിയെടുത്ത്, കല്ലുമ്മക്കായ ഓരോന്നും ഇതില്‍ മുക്കി ചൂടുള്ള എണ്ണയില്‍ വറുത്തു കോരുക.

Leave a Reply

Your email address will not be published. Required fields are marked *