"> മീൻ കറി ഉണ്ടാക്കാം | Malayali Kitchen
HomeFood Talk മീൻ കറി ഉണ്ടാക്കാം

മീൻ കറി ഉണ്ടാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

കേരമീൻ – ഒരു കിലോ

ഉലുവ – 1 സ്പൂൺ

എണ്ണ – ആവശ്യത്തിന്

ഇഞ്ചി – ആവശ്യത്തിന്

വെളുത്തുള്ളി – 1 സ്പൂൺ ചതച്ചത്

പച്ചമുളക് – 3

മുളകു പൊടി – 3 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ

വെള്ളം – ഒന്നരകപ്പ്

കുടംപുളി – നാല് കഷണം

ഉപ്പ് – ആവശ്യത്തിന്

കറിവേപ്പില – 2തണ്ട്

തയ്യാറാക്കുന്ന വിധം;-

കേരമീൻ കഴുകി വൃത്തിയാക്കുക. ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ഉലുവ പൊട്ടിക്കുക. ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് നീളത്തിൽ കീറിയത്, കറിവേപ്പില ചേർത്ത് നന്നായി വഴറ്റുക. മുളകുപൊടി, മഞ്ഞൾപൊടി , മല്ലിപൊടി ചേർത്ത് നന്നായി വഴറ്റുക. ഒന്നര കപ്പ് വെള്ളവും കുടംപുളി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. അതിൽ മീൻ കഷണങ്ങൾ ചേർത്ത് നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക

Leave a Reply

Your email address will not be published. Required fields are marked *