"> ബീഫും കായയും ഉലർത്തിയത് ഉണ്ടാകാം | Malayali Kitchen
HomeFood Talk ബീഫും കായയും ഉലർത്തിയത് ഉണ്ടാകാം

ബീഫും കായയും ഉലർത്തിയത് ഉണ്ടാകാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ബീഫ് ഒരു കിലോ (ചെറിയ കഷ്ണങ്ങളാക്കിയത്

പച്ചക്കായ 200 ഗ്രാം

സവാള 250 ഗ്രാം

പച്ചമുളക് അഞ്ചെണ്ണം

ഇഞ്ചി 25 ഗ്രാം

വെളുത്തുള്ളി 25 ഗ്രാം

കറിവേപ്പില നാലു തണ്ട്

വെളിച്ചെണ്ണ 150 മില്ലി

മുളകുപൊടി രണ്ട് ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി ഒരു ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍

ഇറച്ചിമസാല ഒരു ടേബിള്‍ സ്പൂണ്‍

പെരുംജീരകപ്പൊടി ഒരു ടീസ്പൂണ്‍

കുരുമുളകുപൊടി അര ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ യഥാക്രമം വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഇറച്ചിമസാല, പെരുംജീരകപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റിയശേഷം ഇറച്ചിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇറച്ചി വെന്തുവരുമ്പോള്‍ അരിഞ്ഞുവെച്ച പച്ചക്കായ, കുരുമുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഉലര്‍ത്തിയശേഷം ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *