23 May, 2020
ബീറ്റ്റൂട്ട് സാലഡ് റെഡിയാക്കാം

ചേരുവകകൾ;-
ബീറ്റ്റൂട്ട് – 2 എണ്ണം
ക്യാരറ്റ് – 1 എണ്ണം
കുക്കമ്പര് – 1 എണ്ണം
സവാള – 1 എണ്ണം
തക്കാളി – 1 എണ്ണം
ഇഞ്ചി – ആവശ്യത്തിന്
പച്ചമുളക് – 3 എണ്ണം
മല്ലിയില – 2 ടേബിൾ സ്പൂൺ
ലൈം ജ്യൂസ് – ഒരു നാരങ്ങയുടെ
തൈര് – 1 കപ്പ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം;-
ബീറ്റ് റൂട്ട്, ക്യാരറ്റ് എന്നിവ ഗ്രേറ്റ് ചെയ്യുക. സവോളയും കുക്കുമ്പറും, പച്ചമുളകും അരിഞ്ഞു വെയ്ക്കുക.
ബീറ്റ് റൂട്ട് മുതൽ മല്ലിയില്ല വരെയുള്ള ഐറ്റംസ് മിക്സ് ചെയ്തു ഫ്രിഡ്ജിൽ വക്കുക. ഉപയോഗിക്കുന്ന സമയത്തു മാത്രം പുറത്തെടുത്തു യോഗർട്ടും ഉപ്പും നാരങ്ങാ നീരും മിക്സ് ചെയ്താൽ മതി. ഉപ്പിട്ട് വെച്ചാൽ പച്ചക്കറികളിൽ നിന്നും വെള്ളമൂറി ടേസ്റ്റ് മാറും