"> നെല്ലിക്ക ഉപ്പിലിട്ടത് | Malayali Kitchen
HomeFood Talk നെല്ലിക്ക ഉപ്പിലിട്ടത്

നെല്ലിക്ക ഉപ്പിലിട്ടത്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

നെല്ലിക്ക – 40

ഉപ്പ് -അഞ്ച് ടേബിൾസ്പൂൺ

പച്ചമുളക് -12-15

വെള്ളം -ഒരു ലിറ്റർ

തയ്യാറാക്കുന്ന വിധം;-

നെല്ലിക്കയും പച്ചമുളകും കുറച്ചുനേരം ഒരു ടീസ്പൂൺ വിനെഗർ ചേർത്ത വെള്ളത്തിലിട്ട് വെച്ച് നല്ലപോലെ കഴുകിയെടുക്കുക. അതിനുശേഷം നല്ലപോലെ തുടച്ച് വെള്ളം കളഞ്ഞു മാറ്റിവയ്ക്കുക. ഒരു ലിറ്റർ വെള്ളം സ്റ്റൗവിൽ വച്ച് തിളപ്പിച്ച് ഇതിലേക്ക് വെള്ളം തുടച്ചുകളഞ്ഞ് നെല്ലിക്ക ചേർത്ത് ഒരു മിനിറ്റ് കൂടി തിളപ്പിച്ച് സ്റ്റവിൽ നിന്നും മാറ്റി ചൂടാറാൻ വെക്കുക. ചൂടാറിയാൽ ഒരു ഭരണിയിലോ ഗ്ലാസ് ജാറിലോ ഈ നെല്ലിക്കയും വെള്ളവും പച്ചമുളക് നെടുകെ കീറിയതും ഉപ്പും ഇട്ട് നല്ലപോലെ അടച്ചുവെക്കുക . രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഉപ്പു പിടിച്ചു നമുക്ക് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *