"> ഓട്‌സ് സൂപ്പ് | Malayali Kitchen
HomeFood Talk ഓട്‌സ് സൂപ്പ്

ഓട്‌സ് സൂപ്പ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഓട്‌സ്-2 ടേബിൾ സ്പൂൺ

പാല്-1 കപ്പ്

സവാള-കാൽ ഭാഗം അരിഞ്ഞത്

വെളുത്തുള്ളി-രണ്ട്

ഉപ്പ്, കുരുമുളക്, ഓയിൽ, മല്ലിയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ഒരു പാനിൽ അൽപ്പം ഓയിൽ ചൂടാക്കുക. ഇതിലേയ്ക്ക് സവാള, വെളുത്തുള്ളി എന്നിവ ചേര്ത്തിളക്കുക. ഇവ ഇളം ബ്രൗണ്നിറമാകുന്നതു വരെ ചേര്ത്തിളക്കണം. ഓട്‌സ് മറ്റൊരു പാത്രത്തിൽ ആദ്യം വെള്ളം ചേര്ത്തു നല്ലപോലെ വേവിയ്ക്കുക. പിന്നീട് പാലു ചേര്ത്തും വേവിയ്ക്കണം. നല്ലപോലെ വെന്തുടയണം. ഇതിലേയ്ക്ക് വറുത്തു വച്ചിരിയ്ക്കുന്ന ചേരുവകള് ചേര്ത്തിളക്കണം. പിന്നീട് പാകത്തിന് ഉപ്പും മല്ലിയിലയും കുരുമുളകുപൊടിയും ഇളക്കിച്ചേര്ക്കാം. ഓട്‌സ് സൂപ്പ് തയ്യാര്.

Leave a Reply

Your email address will not be published. Required fields are marked *