"> മഷ്റൂം ഫ്രൈ | Malayali Kitchen
HomeFood Talk മഷ്റൂം ഫ്രൈ

മഷ്റൂം ഫ്രൈ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

കൂണ്‍ ‍- 250 ഗ്രാം

ഇഞ്ചി – വലിയ ഒരു കഷ്ണം

സവാള – 2 എണ്ണം

കുരുമുളക്‌പൊടി – 2 ടീ സ്പൂണ്‍

മഞ്ഞള്‍പൊടി – 1 ടീ സ്പൂണ്‍

മല്ലിപ്പൊടി – 1 ടീ സ്പൂണ്‍

മുളക്‌പൊടി – 2 ടീ സ്പൂണ്‍

ഗരം മസാല – 1 ടീ സ്പൂണ്‍

വെളിച്ചെണ്ണ, കടുക്, കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

നന്നായി ചൂടായ പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ശേഷം കറിവേപ്പില, ചെറുതായി അരിഞ്ഞ ഇഞ്ചി നെടുകേ കീറിയ പച്ചമുളക്, ചെറുതായി അരിഞ്ഞ സവാള എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിന് ശേഷം ആവശ്യത്തിന് ഉപ്പ്, മുളക്‌പൊടി, മല്ലിപ്പൊടി,മഞ്ഞള്‍പൊടി, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കിയതിന് ശേഷം അരിഞ്ഞ കൂണ്‍ അതില്‍ ചേര്‍ത്ത് അടച്ച് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ കൂണ്‍ ഫ്രൈ റെഡി.

Leave a Reply

Your email address will not be published. Required fields are marked *