"> പപ്പട ചമ്മന്തി | Malayali Kitchen
HomeFood Talk പപ്പട ചമ്മന്തി

പപ്പട ചമ്മന്തി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പപ്പടം – 8 എണ്ണം

ചെറിയ ഉള്ളി – 15 എണ്ണം

ചുവന്ന മുളക് – 8 എണ്ണം

ഇഞ്ചി – ഒരു ചെറിയ കഷ്ണം

വാളൻപുളി – ആവശ്യത്തിന്

കറിവേപ്പില – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ഉള്ളി,വറ്റൽ മുളക്, കറിവേപ്പില പുളി ഇഞ്ചി എന്നിവ എണ്ണയിലിട്ട് വാട്ടിയെടുക്കുക. ചൂടാറിയതിന് ശേഷം ഇത് മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക. തുടർന്ന് വറുത്ത പപ്പടവും ചേർത്ത് ചമ്മന്തി പരുവത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അൽപ്പം വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയതാൽ രുചിയുള്ള പപ്പട ചമ്മന്തി തയ്യാർ .

Leave a Reply

Your email address will not be published. Required fields are marked *