"> കിടിലൻ തക്കാളി അച്ചാർ തയ്യാറാക്കിയാലോ | Malayali Kitchen
HomeFood Talk കിടിലൻ തക്കാളി അച്ചാർ തയ്യാറാക്കിയാലോ

കിടിലൻ തക്കാളി അച്ചാർ തയ്യാറാക്കിയാലോ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

നല്ല പഴുത്ത തക്കാളി – ഒരു കിലോ

നല്ലെണ്ണ – അര കിലോ

വെളുത്തുള്ളി – 25 ഗ്രാം

വിനാഗിരി തിളപ്പിച്ചത് – മൂന്നു സ്പൂൺ

കടുക്, കുരുമുളകുപൊടി, അയമോദകപൊടി – ഓരോ സ്പൂൺ വീതം

മുളകുപൊടി – ആവശ്യത്തിന്

കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ഓരോ തക്കാളിയും ആറായി മുറിച്ച് ഉപ്പ്, മുളകുപൊടി ആവശ്യത്തിനു ചേർത്ത് വെയിലിൽ വെച്ച് അഞ്ചു ദിവസം നന്നായി ഉണക്കുക. ഇങ്ങനെ ഉണക്കുന്ന തക്കാളി അര കിലോഗ്രാം ഉണ്ടാകും. ചൂടാക്കിയ എണ്ണയിൽ കടുക്, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് നന്നായി മൂത്തശേഷം മുളകുപൊടി ചേർത്ത് കരിയാതെ ഇളക്കി വാങ്ങിവെക്കുക. തയ്യാറാക്കിവെച്ച തക്കാളിയിൽ കുരുമുളക്, കടുക്, അയമോദകം ഇവ പൊടിച്ചതും പാകത്തിനുപ്പും ചേർത്ത് മുമ്പ് തയ്യാറാക്കി വെച്ചിരിക്കുന്ന എണ്ണയിലിട്ട് ഇളക്കുക. കരിയാതെയും അടിക്കു പിടിക്കാതെയും നോക്കണം. തിളപ്പിച്ച വിനാഗിരി ഇതിൽ ഒഴിക്കണം. തണുത്തശേഷം കുപ്പിയിലാക്കാം. വളരെ നാൾ കേടുകൂടാതെയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *