"> പേ‍ാർക്ക് റോസ്റ്റ് | Malayali Kitchen
HomeFood Talk പേ‍ാർക്ക് റോസ്റ്റ്

പേ‍ാർക്ക് റോസ്റ്റ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പന്നിയിറച്ചി-ഒരു കിലോ

കട്ടിയുള്ള തേങ്ങാപാല്‍ -ഒരു കപ്പ്‌

സവാള -രണ്ടെണ്ണം

എണ്ണ-ഒരു കപ്പ്‌

അരപ്പിന്‌

പച്ചമുളക്‌ – നാലെണ്ണം

വറ്റല്‍മുളക്‌ – രണ്ടെണ്ണം

ഇഞ്ചി – ഒരു കഷണം

വെളുത്തുള്ളി – എട്ട്‌ അല്ലി

ചെറിയ ഉള്ളി – അഞ്ചെണ്ണം

ഗ്രാമ്പു പൊടിച്ചത്‌ – കാല്‍ ടീസ്‌പൂണ്‍

ഏലയ്‌ക്ക പൊടിച്ചത്‌ – കാല്‍ ടീസ്‌പൂണ്‍

തയ്യാറാക്കുന്ന വിധം;-

പോർക്ക് വലിയ കഷണങ്ങളാക്കി മുറിക്കുക. സവോള അരിയുക. അരയ്‌ക്കാനുള്ള ചേരുവകളെല്ലാം ഒന്നിച്ച്‌ അരച്ചെടുക്കുക. ഇറച്ചി തേങ്ങാപാലും അരപ്പും ചേര്‍ത്ത്‌ വേവിക്കുക. കഷണങ്ങള്‍ വെന്തുകഴിയുമ്പോള്‍ അരപ്പില്‍നിന്ന്‌ മാറ്റി എണ്ണയില്‍ വറുത്തു കോരുക. ഈ ഇറച്ചിയുടെ മുകളില്‍ ബാക്കിവന്ന ഗ്രേവി ഒഴിക്കാം. സവാളയും വറുത്തെടുത്ത്‌ പോര്‍ക്ക്‌ റോസ്‌റ്റിനു മുകളില്‍ വിതറി വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *