29 May, 2020
പപ്പടം വറുത്തു സൂക്ഷിച്ച് വെക്കാം

ചേരുവകകൾ;-
പപ്പടം – ഒരു കെട്ട്
ചെറിയ ഉള്ളി അരിഞ്ഞത് – ഒരു കപ്പ്
മുളകുപൊടി – 1 സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം;-
പപ്പടത്തിന് ചതച്ച മുളക് ഉപയോഗിക്കുന്നത് കൂടുതൽ നന്നായിരിക്കും. പപ്പടം ചെറിയതായി അരിഞ്ഞെടുക്കുക.എണ്ണയില്‍ വറുത്തെടുത്തു മാറ്റി വയ്ക്കുക.അതിനുശേഷം അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളിയും കറിവേപ്പിലയും അതേ എണ്ണയില്‍ നന്നായി വഴറ്റുക.മൊരിഞ്ഞുവരുമ്പോള്‍ മുളകുപൊടി ചേര്‍ക്കുക.അടുപ്പില്‍ നിന്നിറക്കി വച്ചു വറുത്തു വച്ചിരിക്കുന്ന പപ്പടവും ചേര്‍ത്തു നന്നായി മിക്സ് ചെയ്യുക.പപ്പടം പൊടിഞ്ഞു പോകരുത്. ചൂട് ആറിയതിന് ശേഷം കുപ്പിയിൽ സൂക്ഷിക്കാവുന്നതാണ്.