"> കണിയപ്പം | Malayali Kitchen
HomeFood Talk കണിയപ്പം

കണിയപ്പം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

പച്ചരി : ഒരു കിലോ

ശര്‍ക്കര : ഒരു കിലോ

ചെറുപഴം :രണ്ട് കിലോ

മൈദാ : 200 ഗ്രാം

വെള്ള ഏലയ്ക്ക പൊടിച്ചത് : പത്ത് എണ്ണം

കറുത്ത എള്ള് : ഒന്നര ടേബിൾ

അപ്പക്കാരം : 1/4 ടേബിള്‍ സ്പൂണ്‍

എണ്ണ : അര ലിറ്റ‍ർ

തേങ്ങാ കൊത്ത് : നെയ്യില്‍ വറുത്തെടുത്തത്

തയ്യാറാക്കുന്ന വിധം;-

ചെറുപഴം നന്നായി അരച്ചെടുക്കുക.ഒരു പാത്രത്തില്‍ 2 ഗ്ലാസ് വെള്ളവും ശര്‍ക്കരയും ഇട്ട് അടുപ്പില്‍ വച്ച് പാനി ഉണ്ടാക്കുക. ശര്‍ക്കര നന്നായി ഉരുകി കഴിഞ്ഞാല്‍ തീ അണച്ചു ചൂടാറുവാന്‍ വക്കുക .ഒരു വലിയ പാത്രത്തില്‍ അരിപ്പൊടിയും ശര്‍ക്കരപാവും കൂടി യോജിപ്പിക്കുക.

പച്ചരി രണ്ടോ മൂന്നോ മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത വക്കുക. ശേഷം നന്നായി കഴുകി വെള്ളം കളഞ്ഞ് മിക്സിയിൽ പുട്ടിന് പൊടിക്കുന്ന പോലെ വലിയ തരകിളായി പൊടിക്കുക. വെള്ളം തൊടാതെ വേണം പൊടിച്ചെടുക്കാന്‍. ഒരു അരിപ്പ ഉപയോഗിച്ചു അരി തരിച്ചെടുക്കുക . ഒരു വലിയ പാത്രത്തില്‍ അരിപ്പൊടിയും ശര്‍ക്കരപാവും കൂടി യോജിപ്പിക്കുക.

ഇതിലേക്ക് പഴം അരച്ചത്, മൈദ, ഏലക്കാപ്പൊടി, അപ്പക്കാരം, എള്ള് എന്നിവ ചേര്‍ത്തിളക്കുക. മൈദയും പഴവും ചേര്‍ക്കുന്നത് മൃദുത്വംം കിട്ടാന്‍ വേണ്ടിയിട്ടാണ്. ദോശമാവ് പോലെ ഉള്ള പരുവം ആയിരിക്കണം. ഇത് കുറഞ്ഞത് 4 മണിക്കൂര്‍ വെക്കണം.വറുക്കാന്‍ നേരത്തു വറുത്തു വച്ചിരിക്കുന്ന തേങ്ങാക്കൊത്തു ചേര്‍ത്ത് നന്നായി ഇളക്കുക. പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കാന്‍ വക്കുക. ചൂടായാല്‍ ഓരോ തവി മാവ് എടുത്ത് പാനിൻ്റെ നടുവില്‍ ഒഴിച്ചു കൊടുക്കുക. ഒരു വശം മൊരിഞ്ഞു കഴിഞ്ഞാല്‍ മറുവശവും പതുക്കെ മറിച്ചിട്ട് വറുത്തെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *