31 May, 2020
സ്വീറ്റ് ലസ്സി

ചേരുവകകൾ;-
പുളിയില്ലാത്ത കട്ടത്തൈര്- രണ്ടുകപ്പ്
പഞ്ചസാര:- മൂന്ന് ടേബിൾ സ്പൂൺ
തണുത്ത പാൽ – കാൽ കപ്പ്
ഫ്രഷ് ക്രീം- ഒരു ടീസ്പൂൺ
റോസ് വാട്ടർ – ഒരു ടീസ്പൂൺ
ഏലയ്ക്കാപ്പൊടി: അര ടീസ്പൂൺ
ബദാം: ഒരു ടേബിൾ സ്പൂൺ, നീളത്തിൽ അരിഞ്ഞത്
തയ്യാറാക്കുന്ന വിധം;-
തൈര്, പഞ്ചസാര, തണുത്തപാൽ, റോസ് എസൻസ് എന്നിവ മിക്സറിലോ ബ്ലെൻഡർ ഉപയോഗിച്ചോ യോജിപ്പിക്കുക. അധികം ശക്തിയായി ബ്ലെൻഡ് ചെയ്യരുത്. വെണ്ണ വേർതിരിയാത്തതുപോലെയേ ചെയ്യാവൂ. ഇതു റഫ്രിജറേറ്ററിൽ വച്ചു നന്നായി തണുപ്പിച്ചശേഷം ഐസ് ക്യൂബുകളിട്ട ഗ്ലാസിലേക്കു പകരുക. മുകളിൽ ഫ്രഷ് ക്രീമും ബദാമും ഏലയ്ക്ക പൊടിച്ചതും വിതറി അലങ്കരിക്കാം. മധുരം കൂടുതൽ വേണ്ടവർക്കു പഞ്ചസാര കൂടുതൽ ചേർക്കാം.