"> ഉള്ളിച്ചമ്മന്തി ഉണ്ടാക്കിയലോ | Malayali Kitchen
HomeFood Talk ഉള്ളിച്ചമ്മന്തി ഉണ്ടാക്കിയലോ

ഉള്ളിച്ചമ്മന്തി ഉണ്ടാക്കിയലോ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ചുവന്നുള്ളി – കാല്‍ കിലോ

വറ്റല്‍ മുളക് – ഇരുപതെണ്ണം

വെളിച്ചെണ്ണ – കാല്‍ കപ്പ്

കടുക് – ഒരു ടീസ്പൂണ്‍

കറിവേപ്പില – രണ്ടു തണ്ട്

ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം;-

ചുവന്നുള്ളി തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി മൂന്നോ നാലോ കഷണങ്ങള്‍ ആയി നീളത്തില്‍ കീറുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വറ്റല്‍ മുളക് കരിയാതെ മൂപ്പിക്കുക. ഉള്ളി അരിഞ്ഞത് എണ്ണയില്‍ സ്വര്‍ണ നിറം ആകുന്നതു വരെ മൂപ്പിച്ച് കോരുക. മുളക് വറുത്തതും ഉപ്പും ചേര്‍ത്ത് നന്നായി അരക്കുക. മുളക് നന്നായി അരഞ്ഞതിനു ശേഷം വറുത്ത ഉള്ളി എണ്ണ സഹിതം ചേര്‍ത്ത് അരയ്ക്കുക. ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ച് ചമ്മന്തിയില്‍ ചേര്‍ത്ത് ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *