"> വെള്ളരിക്ക പച്ചടി തയ്യാറാക്കാം | Malayali Kitchen
HomeFood Talk വെള്ളരിക്ക പച്ചടി തയ്യാറാക്കാം

വെള്ളരിക്ക പച്ചടി തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

വെള്ളരിക്ക-1

തേങ്ങ -1/2

പച്ചമുളക് -2

കടുക് -1 ടീസ്പൂണ്‍

തൈര് -1 കപ്പ്

കറിവേപ്പില -2 തണ്ട്

വറ്റല്‍മുളക് -2

വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം;-

വെള്ളരിക്ക ചെറിയ കഷണങ്ങള്‍ ആക്കി അരിയുക.പാകത്തിന് ഉപ്പ് ചേര്‍ത്ത് വേവിക്കുക..തേങ്ങയും പച്ചമുളകും നന്നായി അരച്ചെടുക്കുക.കടുക് ചതച്ചെടുക്കുക.വെന്ത കഷണങളില്‍ ചേരുവകള്‍ ചേര്‍ക്കുക.1 കപ്പ് തൈര് ചേര്‍ത്ത് വാങ്ങുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. വറ്റല്‍മുളക് രണ്ടായിമുറിച്ചതും കറിവേപ്പിലയുമിട്ട് വഴറ്റി കറിയില്‍ ചേര്‍ക്കുക.പച്ചടി തയ്യാര്‍ .

Leave a Reply

Your email address will not be published. Required fields are marked *