"> പഴം നിറച്ചത് തയ്യാറാക്കാം | Malayali Kitchen
HomeFood Talk പഴം നിറച്ചത് തയ്യാറാക്കാം

പഴം നിറച്ചത് തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഏത്തപ്പഴം – 5 എണ്ണം

പഞ്ചസാര – 50 ഗ്രാം

തേങ്ങാ ചിരകിയത് – അരമുറി

ഏലക്കാ – 5 എണ്ണം

കശുവണ്ടി – 5 എണ്ണം ചെറിയ കഷണങ്ങളാക്കി പൊടിച്ചത്

കിസ്മിസ് – 10 എണ്ണം

മൈദ – 20 ഗ്രാം

എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ഒരു പാന്‍ എടുത്ത് തേങ്ങാ ചിരകിയത് നന്നായി ചൂടാക്കുക. പഞ്ചസാര, ഏലക്കാ, കിസ്മിസ്, കശുവണ്ടി എന്നിവ ചേര്‍ത്ത് വീണ്ടും ചൂടാക്കി മാറ്റി വയ്ക്കുക. പഴം ഓരോന്നായി എടുത്ത് നെടുകേ പൊളിയ്ക്കുക. ഉള്ളിലെ കറുത്ത കുരു ഒരല്‍പം നീക്കിയ ശേഷം നേരത്തേ ഉണ്ടാക്കിയ തേങ്ങാ വിളയിച്ചത് അതില്‍ നിറച്ച് മൈദ നന്നായി കലക്കിയതില്‍ മുക്കി എണ്ണയില്‍ വറുത്തു കോരുക.

Leave a Reply

Your email address will not be published. Required fields are marked *