"> ഗോതമ്പ് പക്കവട തയ്യാറാക്കാം | Malayali Kitchen
HomeFood Talk ഗോതമ്പ് പക്കവട തയ്യാറാക്കാം

ഗോതമ്പ് പക്കവട തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഗോതമ്പ് മാവ്- 1 കപ്പ്

റാഗിപ്പൊടി- 1 കപ്പ്

അരിപ്പൊടി- 2 ടേബിള്‍ സ്പൂണ്‍

മുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍

കായപ്പൊടി- അര ടേബിള്‍ സ്പൂണ്‍

എണ്ണ, ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം;-

ഗോതമ്പ് മാവ്, റാഗിപ്പൊടി, അരിപ്പൊടി, മുളക് പൊടി, കായപ്പൊടി, ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക. അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ചൂടാക്കിയ എണ്ണയും ചേര്‍ത്ത് വീണ്ടും കുഴച്ച് പാകമാക്കുക. അതിനു ശേഷം നാഴികസേവയില്‍ പക്കാവടയുടെ ചില്ലിട്ട് എണ്ണ തിളപ്പിച്ചതിലേക്ക് ഇട്ട് വറുത്ത് കോരാം. മഴയത്ത് കഴിയ്ക്കാന്‍ നല്ല കറുമുറെ ഉള്ള ഗോതമ്പ് റാഗി പക്കവട റെഡി…!

Leave a Reply

Your email address will not be published. Required fields are marked *