"> ഇറച്ചിപ്പുട്ട് തയ്യാറാക്കാം | Malayali Kitchen
HomeFood Talk ഇറച്ചിപ്പുട്ട് തയ്യാറാക്കാം

ഇറച്ചിപ്പുട്ട് തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

അരിപ്പൊടി വറുത്തത് -അര കിലോ

ബീഫ് – അര കിലോ

സവാള -2 എണ്ണം

തേങ്ങാ – 1 മുറി

മീറ്റ് മസാല – 2 സ്പൂൺ

വെളിച്ചെണ്ണ -2 സ്പൂൺ

ഉപ്പ്‌ – പാകത്തിന്

വെള്ളം -1 കപ്പ്

തയ്യാറാക്കുന്ന വിധം;-

ബീഫ് ചെറുതായി അരിഞ്ഞതിൽ സവാള, മീറ്റ് മസാല, പാകത്തിന് ഉപ്പ്‌ അല്പം വെള്ളം ഇവ ചേർത്തുവേവിക്കുക. വെന്തതിനു ശേഷം വെളിച്ചെണ്ണ ചേർത്തു ഉലർത്തി എടുക്കുക. അരിപ്പൊടിയിൽ പാകത്തിന് ഉപ്പ്‌, തേങ്ങാ ചിരകിയത് ചേർത്തു നനച്ചെടുക്കുക. പുട്ടുകുടത്തിൽ വെള്ളം തിളപ്പിച്ചു പുട്ടുകുറ്റിയിൽ ചില്ലിട്ട് ബീഫ് അരിപ്പൊടി ഇവ ഇടവിട്ട് ഇട്ടു കൊടുക്കുക.ആവിയിൽ വേവിച്ചു എടുക്കുക. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഇറച്ചി പുട്ട് തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *